മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശം: ആന്റോ അഗസ്റ്റിനെ കളമശ്ശേരി പൊലീസ് ചോദ്യം ചെയ്യും, കോണ്‍ഗ്രസ് നേതാവ് രാജു പി. നായരുടെ പരാതിയിലാണ് നടപടി
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ സംഭവത്തില്‍ ആന്റോ അഗസ്റ്റിനെ കളമശ്ശേരി പൊലീസ് ചോദ്യം ചെയ്യും.
കോണ്‍ഗ്രസ് നേതാവ് രാജു പി. നായരുടെ പരാതിയിലാണ് നടപടി. മുഖ്യമന്ത്രിയെ പൊതുസമൂഹത്തില്‍ അപമാനിച്ചതിനാണ് കേസ്. ആന്റോ അഗസ്റ്റിന്‍ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്.
അതേസമയം, അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ഇന്ന് ജാമ്യാപേക്ഷ പരിഗണിച്ച് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. നേരത്തെ കോടതി ജാമ്യം നിഷേധിച്ചിരുന്നു.
ഞലമറ അഹീെ മഴയുണ്ടെങ്കിലും രക്ഷയില്ല: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം
മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട കേസില്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് സുപ്രീംകോടതിയില്‍ നിന്ന് ആശ്വാസ വിധിയാണുണ്ടായത്.
മരംമുറിയുമായി ബന്ധപ്പെട്ട വനംവകുപ്പിന്റെ കേസും ഇതുമായി ബന്ധപ്പെട്ട വഞ്ചനാക്കേസും ഒരേ വിഷയവുമായി ബന്ധപ്പെട്ടതാണെന്ന പ്രതികളുടെ വാദം പരിഗണിച്ചാണ് ചോറ്റാനിക്കരയിലെ വഞ്ചനാക്കേസ് ബത്തേരി കോടതിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്.
മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വനംവകുപ്പിന്റെ കേസ് സുല്‍ത്താന്‍ ബത്തേരി കോടതിയിലും, ചോറ്റാനിക്കര സ്വദേശിയായ വ്യാപാരി നല്‍കിയ പരാതിയിലെ വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിലുമാണ് നിലവിലുണ്ടായിരുന്നത്. രണ്ട് കേസുകളും വ്യത്യസ്ത കോടതികളില്‍ പരിഗണിക്കുന്നത് വിചാരണയെ ബാധിക്കുമെന്നായിരുന്നു പ്രതികളുടെ വാദം.
ചോറ്റാനിക്കര കോടതിയിലെ വഞ്ചനാക്കേസിന്റെ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നേരത്തെ അഗസ്റ്റിന്‍ സഹോദരങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഇപ്പോള്‍ ചോറ്റാനിക്കരയിലെ വഞ്ചനാക്കേസ് ബത്തേരി കോടതിയിലേക്ക് മാറ്റാനാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.