അര്‍ജന്റീനയില്‍ ജൂതവിരുദ്ധ അധിക്ഷേപങ്ങള്‍ വര്‍ധിക്കുന്നു; 62% അക്രമങ്ങളും ഇന്റര്‍നെറ്റിലെന്ന് റിപ്പോര്‍ട്ട്

 
argentina


അര്‍ജന്റീനയില്‍ ജൂതവിരുദ്ധ അധിക്ഷേപങ്ങളും അതിക്രമങ്ങളും വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. 'ഡെലിഗേഷന്‍ ഓഫ് അര്‍ജന്റീന ജൂത അസോസിയേഷന്‍സ്'  പുറത്തുവിട്ട വാര്‍ഷിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം രാജ്യത്ത് 713 ജൂതവിരുദ്ധ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 മുന്‍വര്‍ഷത്തെ (2024  687 കേസുകള്‍) അപേക്ഷിച്ച് ഇതില്‍ 3.78 ശതമാനം വര്‍ധനവുണ്ടായി. 

അതായത് പ്രതിദിനം ശരാശരി രണ്ട് ജൂതവിരുദ്ധ അധിക്ഷേപങ്ങളെങ്കിലും രാജ്യത്ത് നടക്കുന്നുണ്ട് എന്നതാണ് ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്.

റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ സംഭവങ്ങളില്‍ 62 ശതമാനവും ഇന്റര്‍നെറ്റിലൂടെയാണ് നടന്നത്. ഇതില്‍ തന്നെ 90% അധിക്ഷേപങ്ങളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലാണ് അരങ്ങേറിയത്. 


നാസി അനുകൂല പോസ്റ്റുകള്‍, ഹോളോകോസ്റ്റ് നിഷേധിക്കല്‍, വംശീയ അധിക്ഷേപങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 

കൂടാതെ പൊതുസ്ഥലങ്ങളില്‍ വെച്ച് 48% ജൂതവിരുദ്ധ ശാരീരിക അക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.


''വര്‍ധിച്ചുവരുന്ന ഈ കണക്കുകള്‍ നമുക്ക് മുന്നിലുള്ള വെല്ലുവിളികളെയും പുതിയ ഭീഷണികളെയും കുറിച്ചുള്ള മുന്നറിയിപ്പാണ്. എങ്കിലും ജനാധിപത്യ നേതൃത്വവും ശക്തമായ സ്ഥാപനങ്ങളും ഒരുമിച്ചു നിന്നാല്‍ വെറുപ്പിന്റെ പ്രചാരണം തടയാനാകുമെന്ന് ഇത് തെളിയിക്കുന്നതായി'' ഡിഎഐഎ പ്രസിഡന്റ് മൗറോ ബെറന്‍സ്‌റ്റൈന്‍ പറഞ്ഞു. 


ലോകത്ത് ജൂത കുടുംബങ്ങള്‍ക്ക് ഭയമില്ലാതെ ജീവിക്കാനും തങ്ങളുടെ സംസ്‌കാരം വെളിപ്പെടുത്താനും സാധിക്കുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഇപ്പോഴും അര്‍ജന്റീനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags

Share this story

From Around the Web