മെട്രോമാന്‍ ഇ ശ്രീധരന്‍ സമര്‍പ്പിച്ച അതിവേഗ റെയില്‍വേ പ്രൊപ്പോസലിനെതിരെ കെ റെയില്‍ വിരുദ്ധ സമരസമിതി
തിരുവനന്തപുരം:പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചാല്‍ വ്യാപക പ്രതിഷേധം ഉണ്ടാകുമെന്ന് സമരസമിതി കണ്‍വീനര്‍ എസ് രാജീവന്‍ പറഞ്ഞു. ഇ ശ്രീധരന്റെ പ്രൊപ്പോസല്‍ പഠിക്കാന്‍ നിയോഗിച്ച വിദഗ്ധസമിതി ഈയാഴ്ച സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.
കേരളത്തില്‍ അതിവേഗ റെയില്‍പാത എന്ന ഇ ശ്രീധരന്റെ പ്രൊപ്പോസല്‍ ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാകും എന്നാണ് കെ റെയില്‍ വിരുദ്ധ സമരസമിതിയുടെ മുന്നറിയിപ്പ്. നേരത്തെ പറഞ്ഞ കാര്യങ്ങള്‍ക്ക് ഘടക വിരുദ്ധമാണ് ശ്രീധരന്റെ ഇപ്പോഴത്തെ നിലപാടെന്നും സമരസമിതി കുറ്റപ്പെടുത്തി.
നിലവിലുള്ള റെയില്‍വേയുടെ സിഗ്‌നല്‍ സംവിധാനം പരിഷ്‌കരിക്കണം. മൂന്നും നാലും പാതകള്‍ വികസിപ്പിക്കാനുള്ള സൗകര്യം നിലവില്‍ കേരളത്തില്‍ ഉണ്ടെന്നും സമരസമിതി.
പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ വലിയ പ്രതിഷേധം ഉണ്ടാകുമെന്നും മുന്നറിയിപ്പ്. വിദഗ്ധസമിതി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു ശേഷം, ആശങ്ക മുഖ്യമന്ത്രിയെ ധരിപ്പിക്കാനും സമരസമിതി ആലോചിക്കുന്നുണ്ട്. ഈയാഴ്ച വിദഗ്ധ സമിതി മുഖ്യമന്ത്രിക്ക് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.