കോട്ടപ്പുറം രൂപതയിലെ എല്ലാ വിദ്യാലയങ്ങളിലും മതബോധന ക്ലാസുകളിലും രാസ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ രൂപതാതല ഉദ്ഘാടനം  നടത്തി

​​​​​​​

 
DRUGS


കോട്ടപ്പുറം: കെസിബിസിയുടെ നേതൃത്വത്തില്‍ കോട്ടപ്പുറം രൂപതയിലെ എല്ലാ വിദ്യാലയങ്ങളിലും മതബോധന ക്ലാസുകളിലും ലഹരിവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന രാസ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ രൂപതാതല ഉദ്ഘാടനം കോട്ടപ്പുറം രൂപത മെത്രാന്‍ ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ നിര്‍വഹിച്ചു.

മാള, പള്ളിപ്പുറം സെന്റ് ആന്റണീസ് സ്‌കൂളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ കോട്ടപ്പുറം രൂപത ലഹരി വിരുദ്ധ സമിതി ഡയറക്ടര്‍ ഫാ.ബിജു തേങ്ങാപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. പൊയ്യ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി തോമസ്, കോട്ടപ്പുറം എഡ്യുക്കേഷണല്‍ ഏജന്‍സി ജനറല്‍ മാനേജര്‍ ഫാ. സിബിന്‍ കല്ലറക്കല്‍, സ്‌കൂള്‍ മാനേജര്‍ ഫാ. പോള്‍ തോമസ് കളത്തില്‍, ബൈജു പാറേക്കാടന്‍, പ്രസീജ ഷൈജു എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

സ്‌കൗട്ട് ട്രൂപ്പ് അംഗങ്ങള്‍ ലഹരിക്കെതിരെ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. കെസിബിസി ലഹരി വിരുദ്ധ സമിതി മധ്യമേഖല സെക്രട്ടറി സിജോ ഇഞ്ചോടിക്കാരന്‍ ലഹരി വിരുദ്ധ സെമിനാറിന് നേതൃത്വം നല്‍കി. ലഹരി വിരുദ്ധ സമിതി പ്രസിഡന്റ് സേവ്യര്‍ പടിയില്‍ നന്ദിയര്‍പ്പിച്ചു.

രൂപതയിലെ എല്ലാ സ്‌കൂളുകളിലും  ലഹരിവിരുദ്ധ പ്രതിജ്ഞ  എടുത്തു. വരും ദിവസങ്ങളില്‍ രൂപതയിലെ എല്ലാ സ്‌കൂളുകളിലും ലഹരി വിരുദ്ധ ക്ലാസുകള്‍ സംഘടിപ്പിക്കും.

Tags

Share this story

From Around the Web