താമരശേരി ചുരത്തില്‍ വീണ്ടും അപകടം. നിയന്ത്രണംവിട്ട കണ്ടെയ്‌നര്‍ ലോറി സംരക്ഷണഭിത്തി തകർത്തു. ലോറി കൊക്കയില്‍ വീഴാറായ നിലയിൽ, ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴക്ക്
Aug 31, 2025, 16:24 IST

കോഴിക്കോട്: താമരശേരി ചുരത്തില്‍ വീണ്ടും അപകടം. നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി സംരക്ഷണ ഭിത്തി തകര്‍ത്തു. കൊക്കയില്‍ വീഴാതെ തലനാരിഴക്കാണ് ലോറി രക്ഷപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.
ചുരമിറങ്ങുന്നതിനിടെ ഒമ്പതാം വളവിലാണ് ലോറി അപകടത്തില്‍പ്പെട്ടത്. വാഹനത്തിന്റെ മുന്‍ചക്രങ്ങള്‍ രണ്ടും വലിയ താഴ്ചയുള്ള കൊക്കയുടെ ഭാഗത്ത് പുറത്താണ് ഉള്ളത്. അപകടത്തെ തുടര്‍ന്ന് ചുരത്തിൽ ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടെങ്കിലും വൈകാതെ സാധാരണ നിലയിലായി.
കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ലോറിയിലുണ്ടായിരുന്ന രണ്ടുപേരെ പൊലീസും യാത്രക്കാരും ചേര്‍ന്ന് സുരക്ഷിതമായി പുറത്തിറക്കി.
പാര്‍സല്‍ സാധനങ്ങള്‍ കയറ്റിവന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. വലിയ ലോഡുണ്ടായിരുന്നതിനാലാണ് വാഹനം പൂര്‍ണമായും കൊക്കയില്‍ പതിക്കാതിരുന്നത്.