വെള്ളികുളം ഇടവകയില്‍ വാര്‍ഷിക ധ്യാനം 24, 25 , 26 തീയതികളില്‍
Updated: Mar 23, 2026, 19:04 IST
വെള്ളികുളം:നോമ്പുകാല ആചരണത്തോടനുബന്ധിച്ചു വലിയാഴ്ചയ്ക്ക് ഒരുക്കമായി വെള്ളികുളം ഇടവകയില്‍ മാര്‍ച്ച് 24, 25, 26 (ചൊവ്വ, ബുധന്‍, വ്യാഴം) തീയതികളില്‍ കുടുംബ നവീകരണ ധ്യാനം നടത്തും.
കുടക്കച്ചിറ ഡിവൈന്‍ റിട്രീറ്റ് സെന്ററിലെ ഫാ.ജോയി വള്ളിയാംതടത്തില്‍ & ടീം ധ്യാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. എല്ലാദിവസവും വൈകുന്നേരം 4.15 ന് -കുരിശിന്റെ വഴി, 4.45 ന് വിശുദ്ധ കുര്‍ബാന 5. 30 ന് ഗാന ശുശ്രൂഷ 6.00 ന് വചനപ്രഘോഷണം. 8.30ന് -ആരാധന.
ധ്യാനത്തോടനുബന്ധിച്ച് കൗണ്‍സിലിംഗ്, കുമ്പസാരം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
വികാരി ഫാ. സ്‌കറിയ വേകത്താനം,ബിനോയി ഇലവുങ്കല്‍, ചാക്കോച്ചന്‍ കാലാപറമ്പില്‍,ജെയ്‌സണ്‍ വാഴയില്‍,അമല്‍ബാബു ഇഞ്ചയില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.