വടവാതൂര്‍, മംഗലപ്പുഴ സെമിനാരികളില്‍ അല്‍മായര്‍ക്കായി വാര്‍ഷിക വിശുദ്ധവാര ധ്യാനം

 
jesus

കോട്ടയം: വടവാതൂര്‍ സെമിനാരിയില്‍ എല്ലാ വര്‍ഷവും അല്‍മായര്‍ക്കായി നടത്തിവരാറുള്ള വാര്‍ഷിക വിശുദ്ധവാര ധ്യാനം ഏപ്രില്‍ ഒന്നിന് വൈകുന്നേരം ആറുമുതല്‍ നാലിന് വൈകുന്നേരം ആറുവരെ നടക്കും.

പങ്കെടുക്കുന്ന കുടുംബാംഗങ്ങള്‍ക്ക് ഒന്നിച്ചു താമസിക്കാനുള്ള സൗകര്യവും ഭക്ഷണവും മറ്റു സൗകര്യങ്ങളും ക്രമീക രിച്ചിട്ടുണ്ട്. എംഎസ്എഫ്എസ് സുപ്പീരിയര്‍ ജനറല്‍ ഫാ. ഡോ. ഏബ്രഹാം വെട്ടുവേലില്‍ ധ്യാനം നയിക്കും. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ഫോണ്‍: 9447050284.

വിശുദ്ധ വാരത്തില്‍ മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ നടത്തുന്ന അല്‍മായ ധ്യാനവും ഏപ്രില്‍ ഒന്നിന് ആരംഭിക്കും. റിഡംപ്റ്ററിസ്റ്റ് സന്യാസസമൂഹം പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. പോളി കണ്ണമ്പുഴയാണ് ധ്യാനം നയിക്കുന്നത്.

പൂര്‍ണമായും ഇംഗ്ലീഷിലുള്ള ധ്യാനം പുരുഷന്മാര്‍ക്കായാണു സംഘടിപ്പിച്ചിട്ടുള്ളത്. പങ്കെടുക്കുന്ന എല്ലാവര്‍ക്കും താമസ സൗകര്യം ഒരുക്കും.

സെമിനാരി റെക്ടര്‍ ഫാ. ഡോ. സ്റ്റാന്‍ലി പുല്‍പ്രയില്‍, പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാനായിരുന്ന ഡോ. ജോസ് പോള്‍, കേരള സംസ്ഥാന പ്രൊഡക്ടിവിറ്റി കൗണ്‍സില്‍ ഡയറക്ടറായിരുന്ന എ.പി. ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് ധ്യാനം സംഘടിപ്പിക്കുന്നത്.

ധ്യാനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈമാസം 27ന് മുമ്പ് 

https://tinyurl.com/Mangalappuzha2026 എന്ന ഓണ്‍ലൈന്‍ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 94476 05168.

Tags

Share this story

From Around the Web