ചാര്‍ട്ടേഡ് സൊസൈറ്റി ഓഫ് ഫിസിയോതെറാപ്പി ടീച്ചേഴ്‌സ് സൗത്ത് സോണിന്റെ വാര്‍ഷിക അക്കാദമിക് സമ്മേളനവും ജനറല്‍ ബോഡി യോഗവും ബിലീവേഴ്‌സ് ആശുപത്രിയില്‍ നടന്നു

 
csot

തിരുവല്ല : സംസ്ഥാനത്തെ  ഫിസിയോതെറാപ്പി വിദ്യാഭ്യാസ രംഗത്തെ അധ്യാപകരെ ഒരേ വേദിയില്‍ ഒന്നിപ്പിച്ച ചാര്‍ട്ടേഡ് സൊസൈറ്റി ഓഫ് ഫിസിയോതെറാപ്പി ടീച്ചേഴ്‌സ് (സി എസ് പി ടി) സൗത്ത് സോണിന്റെ വാര്‍ഷിക അക്കാദമിക് സമ്മേളനവും ജനറല്‍ ബോഡി യോഗവും ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്നു. 


കേരള സ്റ്റേറ്റ് അലൈഡ് ഹെല്‍ത്ത് കെയര്‍ കൗണ്‍സില്‍ അംഗവും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിയോതെറാപ്പിസ്റ്റ്‌സ് പ്രസിഡന്റുമായ ഡോ. ശ്രീജിത് എം. നമ്പൂതിരി (പിടി) ഉദ്ഘാടനം ചെയ്തു. 

ആരോഗ്യ സര്‍വകലാശാല ഡീന്‍ പ്രൊഫ. ഡോ. കവിത രവി വീഡിയോ സന്ദേശത്തിലൂടെ ആശംസകള്‍ അറിയിച്ചു. ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍   ഫിസിയോതെറാപ്പി കോളേജ് വിഭാഗം മേധാവി പ്രൊഫ. ഡോ. ഷൈനി എം. (പിടി), സൗത്ത് സോണ്‍ പ്രസിഡന്റ് പ്രൊഫ. ഡോ. കെ. എസ്. ശരത് (പിടി), സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഡോ. രഞ്ജിത് ചന്ദ്രശേഖരന്‍ നായര്‍ (പിടി),  സംസ്ഥാന സെക്രട്ടറി പ്രൊഫ്. ഡോ. പ്രിന്‍സി മാത്യു (പിടി) എന്നിവര്‍ ആശംസാപ്രസംഗം നടത്തി.

 സൗത്ത് സോണ്‍ ജനറല്‍ സെക്രട്ടറി ഡോ. ജിറ്റോ ജോസഫ് (പിടി),  റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും  ട്രഷറര്‍ പ്രൊഫ. ഡോ. നിതിന്‍ പി. (പിടി) വാര്‍ഷിക കണക്ക് അവതരിപ്പിക്കുകയും ചെയ്തു. 

പരിപാടിയുടെ ഭാഗമായി ഡോ. അരുണ്‍ തച്ചില്‍ (പിടി) യുടെ ബിപിടിവിദ്യാര്‍ത്ഥികള്‍ക്കായുള്ള പുസ്തകത്തിന്റെ പ്രകാശനവും സിഎസ്പിടി സൗത്ത് സോണ്‍ ഇ-ഡയറി 2026-ന്റെ ലോഞ്ചിംഗും നടന്നു. 

വൈസ് പ്രസിഡന്റ് ഡോ. സൂസന്‍ ആനി ജോര്‍ജും (പിടി) ജോയിന്റ് ട്രഷറര്‍ ഡോ. പ്രവീണ്‍ ബേബി (പിടി)യും യഥാക്രമം സ്വാഗതവും നന്ദിയും അറിയിച്ചു.

പുതിയ അധ്യാപകര്‍ക്കായി ഫാക്കല്‍റ്റി ഡെവലപ്മെന്റ് പ്രോഗ്രാമും യോഗ ദിനാചരണവും പ്രൊഫ. ഡോ. പ്രിയ അക്കാള്‍ തോമസ് (പിടി), പ്രൊഫ. ഡോ. പ്രിന്‍സി മാത്യു (പിടി), പ്രൊഫ. ഡോ. അനില പോള്‍ (പിടി), പ്രൊഫ്. ഡോ. കെ. എസ്. ശരത് (പിടി) എന്നിവരുടെ നേതൃത്വത്തില്‍ നടന്നു.

എന്‍ സി എ എച്ച് പി സംബന്ധിച്ച സംവാദവും പ്രൊഫഷണല്‍ അനുമോദന ചടങ്ങുകളും പരിപാടിയുടെ ഭാഗമായിരുന്നു.

Tags

Share this story

From Around the Web