മരണത്തിനപ്പുറവും നിലനില്‍ക്കുന്ന വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും അടയാളമായി മാറിയിരിക്കുകയാണ് അന്തരിച്ച തങ്ങളുടെ പിതാവിനായി ഒരുക്കിയ കുഴിമാടം

 
kallara


കന്‍സാസ്/യുഎസ്എ: മരണത്തിനപ്പുറവും നിലനില്‍ക്കുന്ന വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും അടയാളമായി മാറിയിരിക്കുകയാണ് അമേരിക്കയിലെ കന്‍സാസില്‍ നിന്നുള്ള കുടുംബം അന്തരിച്ച തങ്ങളുടെ പിതാവിനായി ഒരുക്കിയ കുഴിമാടം.

 ജീവിതകാലമത്രയും വിശുദ്ധ യൗസേപ്പിതാവിനോട്  അഗാധമായ ഭക്തി പുലര്‍ത്തിയിരുന്ന അപ്പന്‍ മരണമടഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ വിശ്വാസത്തെ ആദരിക്കാനായി, കുടുംബം തയാറാക്കിയ വേറിട്ട കുഴിമാടമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.  

പിതാവിന്റെ അന്ത്യവിശ്രമത്തില്‍ 'കൂട്ടായി' കുഴിമാടത്തിന്റെ കളിമണ്‍ഭിത്തിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ രൂപം കുടുംബാംഗങ്ങളുടെ നേതൃത്വത്തില്‍ കൊത്തിയെടുക്കുകയായിരുന്നു. 


അപ്പന്റെ അവസാന യാത്രയില്‍ പ്രിയപ്പെട്ട വിശുദ്ധന്‍ കൂടെയുണ്ടാകണമെന്ന ആ മക്കളുടെ ആഗ്രഹത്തിന് 'തംബ്സ് അപ്പ്' നല്‍കിയിരിക്കുകയാണ് ഡിജിറ്റില്‍ ലോകം.

ക്രൈസ്തവ പാരമ്പര്യമനുസരിച്ച്, നന്‍മരണ മധ്യസ്ഥനായാണ് വിശുദ്ധ യൗസേപ്പിതാവിനെ കരുതുന്നത്. യേശുവിന്റെയും മറിയത്തിന്റെയും സാന്നിധ്യത്തില്‍ മരണം വരിച്ച വിശുദ്ധ യൗസേപ്പിതാവ് അവസാന യാത്രയില്‍ നമുക്കും തുണയാകുമെന്ന് ഈ കുഴിമാടത്തിന്റെ ചിത്രം ഓര്‍മിപ്പിക്കുന്നു.

Tags

Share this story

From Around the Web