അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളായ അഞ്ജനയുടെയും ആന്‍ മേരി മാത്യുവിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

 
MURDER

കൊച്ചി: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളായ അഞ്ജനയുടെയും ആന്‍ മേരി മാത്യുവിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു.


 കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങള്‍ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ ഏറ്റുവാങ്ങി. സാന്‍ ഫ്രാന്‍സിസ്‌കോയില്‍നിന്ന് ലോസ് ആഞ്ചലസ്, ദുബായ് വഴിയാണ് മൃതദേഹങ്ങള്‍ നെടുമ്പാശ്ശേരിയിലെത്തിച്ചത്.


തുടര്‍ന്ന് തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയായ ആന്‍ മേരി മാത്യുവിന്റെ മൃതദേഹം കോട്ടയത്തുള്ള ഭര്‍തൃവീട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് മൃതദേഹം കോട്ടയത്തെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും. നാളെ (ചൊവ്വാഴ്ച) രാവിലെ 11 മണിക്ക് കോട്ടയത്തെ ഭര്‍തൃവീട്ടില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.


തൃശൂര്‍ സ്വദേശിനിയായ അഞ്ജനയുടെ മൃതദേഹം തൃശൂര്‍ വിലങ്ങന്നൂരിലെ ഭര്‍തൃവീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് വൈകുന്നേരത്തോടെ മൃതദേഹം മണ്ണുത്തിയിലെ സ്വന്തം വീട്ടിലെത്തിക്കും.


 അവിടെ വെച്ചായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
കാലിഫോര്‍ണിയയിലെ മില്‍പിറ്റാസിലാണ് മലയാളി യുവതികളുടെ കൊലപാതകം നടന്നത്. 


കേസില്‍ അറസ്റ്റിലായ അനിലയും മലയാളിയാണ്. നിലവില്‍ പ്രതി ജയിലില്‍ കഴിയുകയാണ്.

റിപ്പോര്‍ട്ടനുസരിച്ച്, തിരുവനന്തപുരം സ്വദേശിനിയായ ആന്‍ മേരി മാത്യുവിനെ സാന്‍ ജോസിലെ വീട്ടിലെത്തിയാണ് പ്രതി കൊലപ്പെടുത്തിയത്. കുത്തിപ്പരിക്കേല്‍പിച്ചാണ് ആന്‍ മേരി മാത്യുവിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം.

ഇതിന് പിന്നാലെ ഏകദേശം ഒന്നര മണിക്കൂറിന് ശേഷം അഞ്ജനയെ താമസസ്ഥലത്തു നിന്ന് വിളിച്ചുവരുത്തി വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.


 

Tags

Share this story

From Around the Web