ദാവീദിനെ കേന്ദ്രമാക്കിയുള്ള ആനിമേറ്റഡ് മ്യൂസിക്കൽ ചലച്ചിത്രം കൂടുതല്‍ തീയേറ്ററുകളിലേക്ക്

 
David

കാലിഫോര്‍ണിയ: കഴിഞ്ഞ ഡിസംബറിൽ അമേരിക്കയിൽ വിജയകരമായി പ്രദർശിപ്പിച്ച ആനിമേറ്റഡ് മ്യൂസിക്കൽ ചിത്രമായ 'ഡേവിഡ്' കൂടുതല്‍ തീയേറ്ററുകളിലേക്ക്. എളിയ ഇടയനിൽ നിന്ന് അഭിഷിക്തനായ രാജാവിലേക്കുള്ള യാത്ര പ്രമേയമാക്കിയുള്ള ആനിമേഷന്‍ സിനിമ നേരത്തെ ശ്രദ്ധ നേടിയിരിന്നു.

മാർച്ച് 12 മുതല്‍ സിനിമ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളില്‍ പ്രദര്‍ശനം നടത്തും. ദി കിംഗ് ഓഫ് കിംഗ്സ്, സൗണ്ട് ഓഫ് ഫ്രീഡം, ദി ചോസൺ എന്നീ പ്രമുഖ സിനിമകൾ നിർമ്മിച്ച 2521 എന്റർടൈൻമെന്റ്, ഏഞ്ചൽ സ്റ്റുഡിയോസ് ഒരുക്കുന്ന ഡേവിഡ് ഇതുവരെ 83 മില്യൺ ഡോളറിലധികം ബോക്സ് ഓഫീസ് കളക്ഷന്‍ നേടിയിരിന്നു.

വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ആനിമേറ്റഡ് ചിത്രത്തിന്, ആദ്യ വാരാന്ത്യത്തില്‍ അമേരിക്കയിൽ ലഭിക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷന്‍ എന്ന ഖ്യാതി സിനിമ നേടിയിരിന്നു. ചില ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സിനിമയുടെ പ്രദർശനത്തിനുള്ള പ്രീ ബുക്കിംഗ് ഫെബ്രുവരി 12ന് ആരംഭിച്ചിരിന്നു. ഈ സിനിമ കാണാൻ മാതാപിതാക്കൾ കുട്ടികളെ കൊണ്ടുപോകുന്നത് അവര്‍ സ്നേഹപൂർവ്വം ഓർക്കുമെന്നും ഇതുപോലുള്ള നിമിഷങ്ങൾ ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഓർമ്മകളായി മാറുമെന്നും 2521 എന്റർടൈൻമെന്റിന്റെ സഹസ്ഥാപകനും ചീഫ് ക്രിയേറ്റീവ് ആൻഡ് കണ്ടന്റ് ഓഫീസറുമായ ഡേവിഡ് എൽ. ഹണ്ട് പറഞ്ഞു.

വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള പല സിനിമകളും അജണ്ടയോടെയാണ് അവതരിപ്പിക്കാറുള്ളതെന്നും എന്നാല്‍ വ്യക്തമായും ഒരു ക്രിസ്തീയ വീക്ഷണ കോണിൽ നിന്നാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നതെന്ന് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ച ബ്രെന്റ് ഡാവെസ് പറഞ്ഞു.

വിശ്വസിക്കാത്തവരെ ഒഴിവാക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നില്ല. വിശ്വസിച്ചാലും ഇല്ലെങ്കിലും എല്ലാവര്‍ക്കും സ്വീകാര്യമാകുന്ന അവതരണമാണ് സിനിമയിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാളെ ഫെബ്രുവരി 26ന് മെക്സിക്കോയിൽ ചിത്രത്തിന്റെ പ്രീബുക്കിംഗ് ആരംഭിക്കും. റോള എന്റർടൈൻമെന്റാണ് ചിത്രം വിതരണം ചെയ്യുന്നത്.

Tags

Share this story

From Around the Web