വയനാട് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട മൃഗങ്ങൾക്ക് ഇനി പുതുജീവിതം

 
Cat dog

വയനാട്: വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ ഉടമകളെ നഷ്ടപ്പെട്ട 13 വളർത്തുമൃഗങ്ങൾക്ക് പുതിയ വാസസ്ഥലമൊരുക്കി.

ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ദത്തെടുക്കൽ സംവിധാനത്തിലൂടെ മൃഗങ്ങൾക്ക് പുതിയ വാസസ്ഥലമൊരുക്കിയിരിക്കുന്നത്.

പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ് (PETA) ഇന്ത്യയും കേരള മൃഗസംരക്ഷണ വകുപ്പും ചേർന്നാണ് ഈ ദത്തെടുക്കൽ സംവിധാനമൊരുക്കിയത്.

ദത്തെടുത്തവരിൽ 9 പൂച്ചകളും, 2 നായകളും, 2 പൂച്ചക്കുട്ടികളുമുണ്ട്. എന്നാൽ ദുരന്തം സമയത്ത് ഗുരുതരാവസ്ഥയിൽ രക്ഷപ്പെട്ട ഒരു പൂച്ചയും 2 പൂച്ചക്കുട്ടികളും യാത്രാമധ്യേ ചത്തു എന്ന് ഡോ. മിനി അരവിന്ദൻ പറഞ്ഞു.

അതേസമയം മണ്ണിടിച്ചിലിൽ 81 പശുക്കൾ, 50 മുയലുകൾ, 16 ആടുകൾ, അഞ്ച് എരുമകൾ, 2,623 കോഴികൾ എന്നിവയുൾപ്പെടെ 2,775 വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടിരുന്നു.

ആകെ 202 ക്ഷീരകർഷകരെ ഇത് ബാധിച്ചു.

കൂടാതെ പരിക്കേറ്റ 234 കന്നുകാലികൾക്ക് മൃഗസംരക്ഷണ വകുപ്പ് ചികിത്സ നൽകി.

Tags

Share this story

From Around the Web