നിപ രോഗ സാഹചര്യത്തിൽ മൂന്ന് വവ്വാലുകളുടെ ജഡം പരിശോധനക്കായി അയച്ചെന്നു മൃഗസംരക്ഷണ വകുപ്പ്

 
nipa

പാലക്കാട്: ജില്ലയിലെ നിപ രോഗ സാഹചര്യത്തിൽ മൂന്ന് വവ്വാലുകളുടെ ജഡം പരിശോധനക്കായി ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിലേക്ക് അയച്ചതായി മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.നിലവിൽ രണ്ടു പേർക്കാണ് ജില്ലയിൽ നിപ സ്ഥിരീകരിച്ചിട്ടുള്ളത്. അതിൽ തച്ചനാട്ടുകര സ്വദേശിനി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്.

ജില്ലയിലാകെ 214 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ജാഗ്രത മുൻനിർത്തി മണ്ണാർക്കാട് താലൂക്ക് പരിധിയിൽ പൊതുയിടങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് കലക്ടർ അറിയിച്ചു. ജില്ല മാനസികാരോഗ്യ വിഭാഗം ബുധനാഴ്ച 40 പേർക്ക് ടെലിഫോണിലൂടെ കൗൺസലിങ് നൽകി. കൺട്രോൾ സെല്ലിലേക്ക് നിപ രോഗവ്യാപനവുമായി ബന്ധപ്പെട്ട് 10 കാളുകൾ വന്നു.

Tags

Share this story

From Around the Web