അനില ബേബിയുടെ അറസ്റ്റ് രേഖപ്പെടുത്തി; 25 വര്‍ഷംവരെ ജയില്‍ശിക്ഷ? ആന്‍ മേരി മാത്യുവിന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ ആഴ്ചകളെടുക്കുമെന്ന് സൂചന
കോട്ടയം: യുഎസിലെ കാലിഫോര്‍ണിയയില്‍ മില്‍പിറ്റാസില്‍ താമസിച്ചിരുന്ന തൃശ്ശൂര്‍ മുടിക്കോട് തെക്കൂട്ട് സ്വദേശി അഞ്ജന ഹരിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ മലയാളിയായ അനില ബേബിയുടെ അറസ്റ്റ് മില്‍പിറ്റാസ് പോലീസ് രേഖപ്പെടുത്തി.
കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് മറാമറ്റം സ്വദേശിയാണ് അനില. മനഃപൂര്‍വമായ നരഹത്യയാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്. പ്രതി കുറ്റക്കാരിയാണെന്നു കോടതി കണ്ടെത്തിയാല്‍ 25 വര്‍ഷംവരെ ജയില്‍ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്.
തിരുവനന്തപുരം കേശവദാസപുരം സ്വദേശിനി ആന്‍ മേരി മാത്യു കൊല്ലപ്പെട്ടകേസിലും അനിലയ്‌ക്കെതിരേ അന്വേഷണം നടക്കുകയാണ്. അഞ്ജന കൊല്ലപ്പെടുന്നതിനു തൊട്ടുമുമ്പാണ് ഫ്‌ലാറ്റിനുള്ളില്‍ ആന്‍ മേരി കത്തിക്കുത്തേറ്റു കൊല്ലപ്പെട്ടത്.
മൂന്നുപേരും ഒരേ അപ്പാര്‍ട്ട്‌മെന്റിലാണ് താമസിച്ചിരുന്നത്. അനിലാ ബേബിയെ ഒന്‍പതിന് കോടതിയില്‍ ഹാജരാക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ആന്‍ മേരി മാത്യുവിന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ ആഴ്ചകളെടുക്കുമെന്നാണ് സൂചന.
മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഫ്രാന്‍സിസ് ജോര്‍ജ് എം.പി. ഇന്ത്യന്‍ എംബസിക്ക് കത്തയച്ചു.