പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികളുടെ സംഗമം ‘ഏയ്ഞ്ചല്‍സ് മീറ്റ്’ നടത്തി

 
Angel meet
താമരശേരി: താമരശേരി രൂപതയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഈ വര്‍ഷം പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികളുടെ സംഗമം ‘ഏയ്ഞ്ചല്‍സ് മീറ്റ്’ നടത്തി. ചെറുപുഷ്പ മിഷന്‍ലീഗിന്റെ നേതൃത്വത്തില്‍ പുല്ലൂരാംപാറ ബഥാനിയായില്‍ നടന്ന സംഗമം താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു.
ഈശോയെ സ്നേഹിക്കുമ്പോള്‍ തിന്മയുടെ ശക്തികള്‍ നമ്മെ സമീപിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ സ്തുതികളാണ് ഈശോയ്ക്ക് ഏറ്റവും ഇഷ്ടമെന്ന് മാര്‍ ഇഞ്ചനാനിയില്‍ കൂട്ടിച്ചേര്‍ത്തു.
ജിനോ തറപ്പുതൊട്ടിയില്‍ അധ്യക്ഷത വഹിച്ചു. രൂപത വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സിഎംഎല്‍ സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കല്‍ മുഖ്യപ്രഭാഷണം നടത്തി. സിഎംഎല്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളാരംകാലായില്‍, ക്രിസ് ബി. ഫ്രാന്‍സിസ്, ബാബു ചെട്ടിപ്പറമ്പില്‍, ജിന്റോ തകിടിയേല്‍, ആന്‍ലിയ തെരേസ്, അരുണ്‍ ജോസഫ് കണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

Tags

Share this story

From Around the Web