തിരുവനന്തപുരത്ത് കുട്ടിയുടെ മുഖത്തടിച്ച സംഭവത്തിൽ അങ്കണവാടി ടീച്ചർക്ക് സസ്‌പെൻഷൻ
Sep 25, 2025, 21:28 IST

തിരുവനന്തപുരം മൊട്ടമൂട് അങ്കണവാടി ടീച്ചർ കുട്ടിയെ മുഖത്തടിച്ച സംഭവത്തിൽ അന്വേഷണ വിധേയമായി ടീച്ചർ പുഷ്പകലയെ സസ്പെൻഡ് ചെയ്തു.
കഴിഞ്ഞ ദിവസം പറമ്പുക്കോണത്തുള്ള അങ്കണവാടിയിൽ നിന്ന് രണ്ടര വയസുള്ള കുഞ്ഞിന് മുഖത്ത് അടിയേറ്റത്. അങ്കണവാടിയിൽ നിന്ന് കുട്ടി തിരികെ വീട്ടിലെത്തിയപ്പോഴാണ് മുഖത്ത് അടിയേറ്റതിൻ്റെ പാട് കണ്ടെത്തിയത്. രാവിലെ അങ്കണവാടിയിൽ കുട്ടിയെ കൊണ്ടാക്കുന്നതു വരെ കുട്ടിക്ക് പരിക്കുണ്ടായിരുന്നില്ല. സoഭവ സമയത്ത് ടീച്ചർ മാത്രമായിരുന്നു അങ്കണവാടിയിൽ ഉണ്ടായിരുന്നത്.
സംഭവത്തിൽ കുട്ടിയുടെ പ്രാഥമിക പരിശോധന റിപ്പോർട്ടുകൾ ലഭിച്ചശേഷം നിയമപരമായി നേരിടും എന്നാണ് കുടുംബം അറിയിച്ചിട്ടുള്ളത് . അതേസമയം കുട്ടിയെ താൻ ഉപദ്രവിച്ചിട്ടില്ല എന്നാണ് അങ്കണവാടി ടീച്ചർ പറയുന്നത്.