അംഗനവാടി ടീച്ചർ കുഞ്ഞിനെ മര്‍ദ്ദിച്ച സംഭവം: അദ്ധ്യാപികക്കെതിരെ കേസ്.
ജുവനൈൽ ജസ്റ്റിസ് വകുപ്പ് ഉൾപ്പെടെ ചേർത്താണ് കേസ്
Sep 26, 2025, 10:49 IST

തിരുവനന്തപുരത്ത് അംഗനവാടി ടീച്ചർ കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു.
അദ്ധ്യാപിക പുഷ്പകലക്കെതിരെ നരുവാമൂട് പൊലീസാണ് കേസെടുത്തുത്.
CWC യുടെ നിർദ്ദേശത്തെ തുടർന്ന് പൊലീസ് മാതാവിൻ്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസെടുത്തത്.
ഇന്നലെ രാത്രിയാണ് കുഞ്ഞിൻ്റെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയത്.
ജുവനൈൽ ജസ്റ്റിസ് വകുപ്പ് ഉൾപ്പെടെ ചേർത്താണ് കേസ്.