ലെയോ പാപ്പയ്ക്കു മുന്നില്‍ ഗാനം ആലപിക്കാന്‍ അന്ത്രെയാ ബൊച്ചേല്ലി. അന്താരാഷ്ട്ര ബാലഗായക സംഘവും വേദിയില്‍

 
andrea bac[ilie



ലോകപ്രശസ്ത ഇറ്റാലിയന്‍ ടെനര്‍ ഗായകന്‍ അന്ത്രെയാ ബൊച്ചേല്ലി വത്തിക്കാനില്‍ ലെയോ പതിനാലാമന്‍ മാര്‍പാപ്പ പങ്കെടുക്കുന്ന പ്രത്യേക ചടങ്ങില്‍ ഗാനമാലപിക്കുന്നു. 


ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ അണിനിരക്കുന്ന അന്താരാഷ്ട്ര ബാല ഗായകസംഘത്തോടൊപ്പമാണ് ബൊച്ചേല്ലിയുടെ ഈ സംഗീതാര്‍ച്ചന.

സമാധാനത്തിന്റെയും കുട്ടികളുടെ അവകാശങ്ങളുടെയും പ്രാധാന്യം ആഗോളതലത്തില്‍ ഓര്‍മ്മിപ്പിക്കുന്നതിനായി വത്തിക്കാന്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരിക-ആത്മീയ പരിപാടിയുടെ ഭാഗമായാണ് ഈ അപൂര്‍വ സംഗീത സായാഹ്നം ഒരുങ്ങുന്നത്.

 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നും പശ്ചാത്തലങ്ങളില്‍ നിന്നുമുള്ള നൂറിലധികം കുട്ടിഗായകര്‍ ഈ അന്താരാഷ്ട്ര ഗായക സംഘത്തില്‍ അണിനിരക്കുന്നുണ്ട്. 

മാര്‍പാപ്പയുടെ സാന്നിധ്യത്തിലും ലോകമെമ്പാടുമുള്ള കുട്ടികളോടൊപ്പവും പാടാന്‍ സാധിക്കുന്നത് വലിയൊരു അനുഗ്രഹവും ദൈവീക നിയോഗവുമാണെന്ന് അന്ത്രെയാ ബൊച്ചേല്ലി വ്യക്തമാക്കി.


യുദ്ധങ്ങളും സംഘര്‍ഷങ്ങളും കാരണം ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്കായി പ്രാര്‍ഥിക്കാനും, സംഗീതത്തിലൂടെ ലോക സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശം നല്‍കാനുമാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്. 
ലെയോ പതിനാലാമന്‍ മാര്‍പാപ്പ വിശ്വാസികളെയും കുട്ടികളെയും അഭിസംബോധന ചെയ്യുന്ന ചടങ്ങില്‍ സംഗീതവിരുന്നിന് പുറമേ പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷകളും ഉണ്ടായിരിക്കും.
 

Tags

Share this story

From Around the Web