മരണക്കടലായി ആൻഡമാൻ; കഴിഞ്ഞ വർഷം പൊലിഞ്ഞത് 900-ഓളം റോഹിങ്ക്യൻ ജീവനുകൾ: യുഎൻഎച്സിആർ

 
Un chr

മെച്ചപ്പെട്ട ജീവിതം തേടി കടൽമാർഗം അപകടകരമായ യാത്ര നടത്തുന്ന റോഹിങ്ക്യൻ അഭയാർഥികൾക്ക് 2025 ഏറ്റവും മാരകമായ വർഷമായിരുന്നുവെന്ന് യുഎൻ അഭയാർഥി ഏജൻസി യുഎൻഎച്സിആർ (UNHCR) ന്റെ റിപ്പോർട്ട്.

2025-ൽ ഏകദേശം 6,500 റോഹിങ്ക്യകളാണ് സമുദ്രമാർഗം പലായനം ചെയ്യാൻ ശ്രമിച്ചത്. ഇതിൽ ഏകദേശം 900-ഓളം പേർ കടലിൽ വെച്ച് മരണപ്പെടുകയോ കാണാതാവുകയോ ചെയ്തതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന മരണനിരക്കാണ്. ആൻഡമാൻ കടലും ബംഗാൾ ഉൾക്കടലുമാണ് ഈ മാനുഷിക ദുരന്തത്തിന് പ്രധാനമായും സാക്ഷ്യം വഹിച്ചത്. ഈ ഭാഗങ്ങൾ റോഹിങ്ക്യകളുടെ ‘അജ്ഞാത ശവപ്പറമ്പ്’ ആയി മാറുകയാണെന്ന് UNHCR വക്താവ് ബാബർ ബലോച്ച് പറഞ്ഞു.


അപകടകരമായ ഈ യാത്രകളിൽ പകുതിയിലധികവും സ്ത്രീകളും കുട്ടികളുമാണെന്നത് ദുരന്തത്തിന്റെ ആഴം വർധിപ്പിക്കുന്നു.”നിരാശയും പട്ടിണിയും അങ്ങേയറ്റത്തെത്തുമ്പോൾ മാത്രമേ ഒരാൾ തന്റെ കുടുംബത്തെ ഇത്രയും അപകടകരമായ യാത്രയ്ക്ക് തയ്യാറാക്കുകയുള്ളൂ. അന്താരാഷ്ട്ര സമൂഹം ഇടപെട്ടില്ലെങ്കിൽ 2026-ലും ഈ ദുരന്തം ആവർത്തിക്കും” UNHCR വക്താവ് പറഞ്ഞു.

Tags

Share this story

From Around the Web