അഭയാര്‍ത്ഥികളും കുടിയേറ്റക്കാരും - ഒരു അന്താരാഷ്ട്രസമ്മേളനം റോമില്‍
Sep 27, 2025, 17:34 IST

വത്തിക്കാന്‍:അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും പ്രതിനിധീകരിച്ച് നടക്കുന്ന അന്താരാഷ്ട്രസമ്മേളനം റോമില്‍ നടക്കും.
ഒക്ടോബര്‍ 1-3 വരെയാണ് ഈ ത്രിദിന സമ്മേളനം നടക്കുന്നത്. അഗസ്റ്റീനിയാനും പാട്രിസ്റ്റിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലായിരിക്കും സമ്മേളനം നടക്കുക. നാല്പതോളം നാടുകളില്‍ നിന്നായി ഇരുനൂറോളം പേര്‍ ഇതില്‍ സംബന്ധിക്കുമെന്ന് കരുതപ്പെടുന്നു.
നമ്മുടെ പൊതു ഭവനത്തിലെ അഭയാര്‍ത്ഥികളും കുടിയേറ്റക്കാരും എന്നതാണ് വിചിന്തന പ്രമേയം. കുടിയേറ്റത്തോടുള്ള ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രതികരണത്തിനു രൂപമേകുന്ന ആഗോള ഉച്ചകോടിയാണിത്.
ഒക്ടോബര്‍ 4,5 തീയതികളില്‍ ആചരിക്കപ്പെടുന്ന കുടിയേറ്റക്കാര്‍ക്കായുള്ള ജൂബിലിക്ക് മുന്നോടിയായിട്ടാണ് ഈ സമ്മേളനം നടക്കുന്നത്.