വിശുദ്ധ ഫ്രാന്‍സിസി അസീസിയുടെ ഭൗതികാവശിഷ്ടങ്ങളുടെ പ്രദര്‍ശനം; നാല് ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തത് 30,000-ത്തിലധികം പേര്‍
Oct 11, 2025, 19:25 IST

അസീസി: വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ഭൗതികാവശിഷ്ടങ്ങളുടെ പ്രദര്‍ശനം പ്രഖ്യാപിച്ച് നാല് ദിവസത്തിനുള്ളില്‍ ഭൗതികാവശിഷ്ടങ്ങള്‍ക്ക് മുന്നില്‍ പ്രാര്‍ത്ഥിക്കാന്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തത് 30,000-ത്തിലധികം തീര്‍ത്ഥാടകര്‍. വിശുദ്ധന്റെ ഭൗതികാവശിഷ്ടങ്ങളുടെ ആദ്യ പൊതു പ്രദര്‍ശനം 2026 ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 22 വരെ അസീസിയിലെ ബസിലിക്കയുടെ താഴത്തെ പള്ളിയിലാണ് നടക്കുന്നത്. തീര്‍ത്ഥാടന പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള വിശദമായ വിവരങ്ങള്‍, റിസര്‍വേഷന്‍ നടപടിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ www.sanfrancecovive.org ല്‍ ലഭ്യമാണ്.