ആയൂരില്‍ നിന്നും കാണാതായ ഓട്ടോ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി,മൃതദേഹത്തിന് ഏകദേശം നാലു ദിവസത്തെ പഴക്കമുണ്ടെന്ന് പ്രാഥമിക നിഗമനം

 
police


കൊല്ലം: ആയൂരില്‍ നിന്നും കാണാതായ ഓട്ടോ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. ആയൂര്‍ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറായ സുനില്‍കുമാറാണ് മരിച്ചത്. വെളിയം അമ്പലക്കരയിലെ ബാറിന് സമീപമുള്ള പുരയിടത്തിലായിരുന്നു മൃതദേഹം. കഴിഞ്ഞ ഏഴാം തീയതി മുതല്‍ സുനില്‍കുമാറിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് തെരച്ചില്‍ നടത്തിവരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.

വിവരമറിഞ്ഞ് പൂയപ്പള്ളി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹത്തിന് ഏകദേശം നാലു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ എന്ന് പൊലീസ് അറിയിച്ചു. തുടര്‍നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Tags

Share this story

From Around the Web