പെരളശേരിയില്‍ രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു.നാല് പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം
പെരളശേരിയില്‍ രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു.നാല് പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം
Updated: Sep 16, 2025, 19:08 IST

കണ്ണൂർ: പെരളശേരിയിൽ രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. ഉരുവച്ചാലിൽ നിന്നും രോഗിയുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
പെരളശേരിയിൽ വച്ച് ബൈക്കിലിടിക്കാതിരിക്കാൻ വെട്ടിച്ച ആംബുലൻസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ നാല് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
റോഡരികിൽ നിർത്തിയിട്ട കാറിലും ആംബുലൻസ് ഇടിച്ചു.