പാക് വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച് എയര്‍ ഇന്ത്യ വിമാനം; അതിര്‍ത്തിയില്‍ വട്ടമിട്ടുപറന്നത് ഒരു മിനിറ്റിലേറെ നേരം
ന്യൂഡല്‍ഹി: പാകിസ്താന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച് എയര്‍ ഇന്ത്യ വിമാനം. ഡല്‍ഹി അമൃത്സര്‍ വിമാനമാണ് പാക് അതിര്‍ത്തിയിലേക്ക് കടന്നത്.
വിമാനം ഒരു മിനിറ്റിന് മുകളില്‍ പാക് അതിര്‍ത്തിയില്‍ തുടര്‍ന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടെന്ന് ഡിജിസിഎ അറിയിച്ചു. ലാന്‍ഡിങ് സിഗ്‌നലിന് വേണ്ടി കാത്തിരിക്കുന്നതിനിടെയാണ് വിമാനം അതിര്‍ത്തി കടന്നത്.
ഡല്‍ഹിയില്‍ നിന്ന് അമൃത്സറിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന എയര്‍ ഇന്ത്യ 479 വിമാനമാണ് പാക് വ്യോമാതിര്‍ത്തി കടന്നതെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു.
ലാന്‍ഡിങ് സുരക്ഷിതമല്ലെന്ന് കണ്ട് വിമാനം വീണ്ടും മുകളിലേക്ക് ഉയര്‍ത്താനായിരുന്നു പൈലറ്റിന്റെ ശ്രമമെന്നും ഇതിനിടെയാണ് വീഴ്ച പറ്റിയതെന്നും അധികൃതര്‍ അറിയിച്ചു.
ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചതെന്നും അന്വേഷണം നടത്തുമെന്നും ഡിജിസിഎ പ്രസ്താവിച്ചു. യാത്രക്കാരോടൊപ്പമാണ് എക്കാലവും എയര്‍ ഇന്ത്യ സര്‍വീസ് നടത്തിയിട്ടുള്ളതെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.