വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് എട്ടു കിലോമീറ്റർ മരണപ്പാച്ചിൽ, 18-കാരൻ്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യും. നടപടികൾ ആരംഭിച്ചതായി കോട്ടയം ആർ.ടി.ഒ. ഡി. ജയരാജ്

 
CARDSSS

കോട്ടയം: ഒരു ഡസനിലേറെ വാഹനങ്ങളിൽ ഇടിച്ചുതെറിപ്പിച്ച് റോഡിലൂടെ എട്ടു കിലോമീറ്ററോളം അപകടകരമായ രീതിയിൽ കാറോടിച്ച 18-കാരൻ്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യും. 

തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന വലിയവീട്ടിൽ താഴയിൽ ഗോകുൽ (18) അപകടകരമായ രീതിയിൽ വാഹനമോടിച്ചത് തെളിഞ്ഞതിനെ തുടർന്ന് തുടർന്ന് ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി കോട്ടയം ആർ.ടി.ഒ. ഡി. ജയരാജ് അറിയിച്ചു.

തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത യുവാവിനെ ഇന്നലെ വൈകിട്ട് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ കാക്കനാട് ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റി. 

നെടുമ്പാശേരി എയർപോർട്ട് റോഡിൽ മൂന്നു പേരുടെ ജീവൻ നഷ്ടമായ  അപകടത്തിനിടയാക്കിയ കാർ ഓടിച്ച യുവാവിനെയും കാക്കനാട് ബോസ്റ്റൽ സ്കൂളിലേക്കായിരുന്നു മാറ്റിയത്.

കാറിന്റെ ടയർ പൊട്ടി തീപ്പൊരി പാറിയിട്ടും വേഗം കുറയ്ക്കാതെ മരണപ്പാച്ചിൽ നടത്തിയ യുവാവിനെ നാട്ടുകാർ സാഹസികമായി തടഞ്ഞുനിർത്തുകയായിരുന്നു. 

ചൊവ്വാഴ്ച വൈകിട്ട് തിരുവല്ലയിൽ നിന്ന് വാടകയ്ക്കെടുത്ത ഇന്നോവ കാറുമായി എത്തിയ ഗോകുൽ പായിപ്പാട് മുണ്ടുകോട്ട ഭാഗത്തുവച്ച് സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന നന്ദിത (21) നെ ആദ്യം ഇടിച്ചുവീഴ്ത്തി. 

അപകടത്തിൽ യുവതിയുടെ കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റു. തുടർന്ന്, അമിതവേഗത്തിൽ മുന്നോട്ടുപോയ കാർ തെങ്ങണ  കണ്ണവട്ടയിൽ വച്ച് ആറോളം വാഹനങ്ങളിലും ഇടിച്ചു. 

ഇതിനിടെ കാറിന്റെ മുൻവശത്തെ ടയർ പൊട്ടിയെങ്കിലും വേഗം കുറയ്ക്കാതെ യാത്ര തുടർന്നു. ടയർ പൊട്ടി റോഡിൽ ഉരഞ്ഞ് തീപ്പൊരി പാറിയ നിലയിലായിരുന്നു കാർ പാഞ്ഞത്. 

എട്ടു കിലോമീറ്ററോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച കാറിനെ ഒടുവിൽ നാട്ടുകാർ സാഹസികമായി തടഞ്ഞുനിർത്തി. തുടർന്ന് തൃക്കൊടിത്താനം പോലീസ് ഗോകുലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Tags

Share this story

From Around the Web