യുഎസ് ഗോൾഡ് കാർഡിന് അപേക്ഷിച്ച 70,000 പേരിൽ ഇന്ത്യൻ സമ്പന്നരും. നിയമ പിൻബലമില്ലെന്നു താക്കീത്

പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച ഗോൾഡ് കാർഡിന് അപേക്ഷിച്ച ഏതാണ്ട് 70,000 പേരിൽ സമ്പന്നരായ ഇന്ത്യക്കാരും ഉൾപെടുന്നുവെന്നു റിപ്പോർട്ട്. യുഎസ് റസിഡൻസി വിസ പ്രോഗ്രാമിന്റെ ഭാഗമായി ട്രംപ് പ്രഖ്യാപിച്ച കാർഡിനു $5 മില്യൺ ആണ് വില.
യുഎസിൽ സ്ഥിരതാമസത്തിനുള്ള അനുമതി ലഭ്യമാക്കുന്ന കാർഡ് വിൽക്കാൻ കോമേഴ്‌സ് സെക്രട്ടറി ഹൊവാർഡ് ലുട്നിക്കും മുന്നിലുണ്ട്. ലുട്നിക് പറയുന്ന കണക്കനുസരിച്ചു 200,000 ട്രംപ് കാർഡുകൾ വിറ്റാൽ $1 ട്രില്യൺ കിട്ടും.
ഇന്ത്യൻ അപേക്ഷകരിൽ യുഎസിലും മിഡിൽ ഈസ്റ്റിലും സമ്പന്നരായ കുടുംബങ്ങളിൽ പെട്ടവരാണ് ഉള്ളത്. അതേ സമയം, യുഎസ് കോൺഗ്രസിനു മാത്രമേ വിസ പ്രോഗ്രാം കൊണ്ടുവരാൻ അനുമതിയുള്ളൂ എന്നതു കൊണ്ട് ഈ കാർഡിനു നിയമ പിൻബലമില്ല എന്ന താക്കീതു അഭിഭാഷകർ നൽകുന്നുമുണ്ട്. നിയമ സാധുത ഉറപ്പാകുന്നതു വരെ കാത്തിരിക്കുക എന്നതാണ് അവരുടെ നിർദേശം.
ഇന്ത്യക്കാരിൽ താല്പര്യം കാട്ടിയിട്ടുള്ളത് സാങ്കേതിക വിദഗ്ദർ, ഡോക്ടർമാർ, സാമ്പത്തിക വിദദ്ധർ എന്നിങ്ങനെയുളളവരാണ്. അതിൽ 50% പേരെങ്കിലും മിഡിൽ ഈസ്റ്റിൽ നിന്നാണ്.
കോൺഗ്രസ് മൂന്ന് പതിറ്റാണ്ടായി പുതിയ വിസ സംവിധാനങ്ങൾ അനുവദിച്ചിട്ടില്ല. അനുവദിക്കാൻ അവർക്കു താല്പര്യവും ഇല്ലെന്നു നിയമ വിദഗ്ധർ പറയുന്നു.