പിടിവിടാതെ അമീബിക് മസ്തിഷ്‌ക ജ്വരം; ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 4 പേര്‍ക്ക്

​​​​​​​

 
ame



തിരുവനന്തപുരം:സംസ്ഥാനത്ത് പിടിവിടാതെ അമീബിക് മസ്തിഷ്‌ക ജ്വരം. ഇന്നലെ മാത്രം രോഗബാധ സ്ഥിരീകരിച്ചത് നാല് പേര്‍ക്കാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. 

ഈ മാസം ഇതുവരെ 20 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പത്തുമാസത്തിനിടെ മരണം 25 പേരാണ് മരണപ്പെട്ടത്. രോഗികള്‍ ഏറെയും തെക്കന്‍ കേരളത്തില്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്നലെ പാലക്കാട് സ്വദേശിയായ 62 കാരന് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

പാലക്കാട് ജില്ലയില്‍ ഇതുവരെ മൂന്ന് പേര്‍ക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് 4 പേരാണ് ചികിത്സയിലുള്ളത്.

അതേസമയം, അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗം ആളുകള്‍ക്കും രോഗവ്യാപനം ഉണ്ടായത് എങ്ങിനെയെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണു സാധാരണയായി രോഗബാധ ഉണ്ടാകുന്നത്. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.

Tags

Share this story

From Around the Web