കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം എന്ന് സംശയം; രണ്ടുപേർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ

നാലാം ക്ലാസുകാരി അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചതിന് പിന്നാലെ കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം എന്ന് സംശയം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരാണ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരിക്കുന്നത്. ഇവരുടെ രക്തവും സ്രവവും പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഓമശേരി സ്വദേശി ആയ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും അന്നശേരി സ്വദേശി ആയ യുവാവിനും ആണ് രോഗം സംശയിക്കുന്നത്.
കോരങ്ങാട് എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി അനയയാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിക്ക് അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് തിരിച്ചറിഞ്ഞത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് മരണം സംഭവിച്ചത്.
പനി ബാധിച്ച ഉടൻ കുട്ടിയുടെ മരണം സംഭവിച്ചതിനാൽ പ്രദേശത്തെ വീടുകളിൽ ആരോഗ്യവകുപ്പ് പനി സർവേ നടത്തിയിരുന്നു. മരിച്ച കുട്ടിയുടെ രണ്ട് സഹോദരങ്ങൾ, രണ്ട് സഹപാഠികൾ എന്നിവരെ പനിയുള്ളതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.