സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. വിദ്യാര്‍ഥിക്ക് രോഗം, നീന്തല്‍ക്കുളം അടച്ചുപൂട്ടി

തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. തലസ്ഥാനത്ത് 17 വയസ്സുള്ള ഒരു വിദ്യാര്‍ഥിക്കാണ് മസ്തിഷ്‌ക ജ്വരം കണ്ടെത്തിയത്.
നിലവില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിക്ക് രോഗം ബാധിച്ചത് തിരുവനന്തപുരത്തെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തല്‍ക്കുളത്തില്‍ നിന്നാണെന്ന് സംശയിക്കുന്നു. കഴിഞ്ഞ ദിവസം കുട്ടി ഇവിടെ നീന്തിയിരുന്നു.
ഈ സാഹചര്യത്തില്‍ പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പ് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തല്‍ക്കുളം അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കി. രോഗബാധയുടെ കാരണം കണ്ടെത്താന്‍ നീന്തല്‍ക്കുളത്തിലെ വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ച് വിശദമായ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഒരാഴ്ച മുന്‍പാണ് വിദ്യാര്‍ത്ഥിക്ക് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ഇന്നലെ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്.