സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം: രോഗവ്യാപനത്തിനെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര വിദഗ്ധ കേന്ദ്ര സംഘത്തെ അയക്കണമെന്ന് എം.കെ രാഘവന്‍ എംപി 

​​​​​​​

 
m k raghavan


തിരുവനന്തപുരം:സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ രോഗവ്യാപനത്തിന്റെ കാരണത്തെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര വിദഗ്ധ കേന്ദ്ര സംഘത്തെ അയക്കണമെന്ന് എം.കെ രാഘവന്‍ എംപി കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദയോട് ആവശ്യപ്പെട്ടു. 

രോഗം തുടര്‍ച്ചയായ് റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴും കാരണം കണ്ടെത്താന്‍ കേരളത്തിന് സാധിക്കുന്നില്ല.

രോഗ വ്യാപനത്തിന് വ്യക്തമായ കാരണം മനസ്സിലാക്കാന്‍ സാധിക്കാത്തത് പൊതുജനങ്ങളില്‍ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.ഈ സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ വിദഗ്ധരുടെ സഹായം അനിവാര്യമാണ്. 

സംസ്ഥാന ആരോഗ്യ വകുപ്പുമായി സഹകരിച്ച് രോഗനിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തണമെന്നും ബാധിത ജില്ലകളില്‍ വേഗത്തിലുള്ള രോഗനിര്‍ണയ സൗകര്യങ്ങള്‍ സ്ഥാപിക്കണമെന്നും എം പി ആവശ്യപ്പെട്ടു.

Tags

Share this story

From Around the Web