അമ്മയെ തലങ്ങും വിലങ്ങും മര്‍ദിച്ചു; അയല്‍വാസിയുടെ തല അടിച്ചുപൊട്ടിച്ചു ; യുവമോര്‍ച്ച പ്രവര്‍ത്തകന്‍ അറസ്റ്റില്‍
 

 
ARREST


 

കൊല്ലം ഓടനാവട്ടത്ത് അമ്മയ്ക്ക് മകന്റെ ക്രൂരമര്‍ദനം. മണികണ്‌ഠേശ്വരം സ്വദേശി രാഹുല്‍ അറസ്റ്റിലായി. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയാണ് രാഹുല്‍. അമ്മയെ മര്‍ദിച്ചത് ചോദ്യംചെയ്ത അയല്‍വാസിക്കും മകനും മര്‍ദനമേറ്റതായി റിപ്പോര്‍ട്ട്. 
അഹീെ ഞലമറ: ആറ് മാസംകൊണ്ട് 23 വധശിക്ഷ; ജഡ്ജിക്ക് കുടുംബകോടതിയിലേക്ക് സ്ഥലമാറ്റം

ഇന്നലെ രാത്രിയിലാണ് സംഭവം. അമ്മയുടെ നിലവിളി കേട്ട് അയല്‍ക്കാരന്‍ ബിനു ഓടിയെത്തിയപ്പോള്‍ ജനലിലൂടെ കണ്ടത് ക്രൂരമര്‍ദനമാണ്. ഉടന്‍ തന്നെ ബിനു പുറത്തുനിന്ന് ജനലിലൂടെ കണ്ട ദൃശ്യങ്ങള്‍ മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തു. മര്‍ദനത്തിനു പിന്നാലെ വീടിന്റെ പുറത്തേക്കുവന്ന രാഹുല്‍ വിഡിയോ റെക്കോര്‍ഡ് ചെയ്യുന്നതുകണ്ട് പ്രകോപിതനാവുകയും ബിനുവിനെ ആക്രമിക്കുകയും ചെയ്തു. 

പിന്നാലെ ഇതു ചോദ്യം ചെയ്‌തെത്തിയ ബിനുവിന്റെ മകന്‍ ബിജിതിനു നേരെയും ഇയാള്‍ ആക്രോശിച്ചു. തുടര്‍ന്ന് ബിജിതിനേയും ക്രൂരമായി മര്‍ദിക്കുകയും തല അടിച്ചുപൊട്ടിക്കുകയും ചെയ്തു. വിഡിയോ പുറത്തുവന്നതിനു പിന്നാലെ പാര്‍ട്ടി നടപടി എടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

Tags

Share this story

From Around the Web