അമേരിക്കയിലെ പ്രഥമ മലയാളി സന്യാസിനീ സംഗമം ചിക്കാഗോയില്‍ സമാപിച്ചു
ചിക്കാഗോ: അമേരിക്കയിലെയും കാനഡയിലെയും വിവിധ രൂപതകളിലും മിഷന്‍ കേന്ദ്രങ്ങളിലും സേവനമനുഷ്ഠിക്കുന്ന മലയാളി സന്യാസിനികളുടെ പ്രഥമ സമ്മേളനം ചിക്കാഗോയില്‍ സമാപിച്ചു.
സെന്റ് തോമസ് സിറോ മലബാര്‍ രൂപതയുടെ സ്ഥാപനം, ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക രജതജൂബിലി എന്നിവയുടെ ഭാഗമാ യാണ് ചരിത്രപരമായ ഈ സംഗമം നടന്നത്.
ചിക്കാഗോ ബെന്‍സന്‍വില്‍ സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തലിക് ഫൊറോനാ ദൈവാലയത്തില്‍ നടന്ന സമ്മേളനത്തില്‍ 28-ലധികം സന്യാസിനീ സമൂഹങ്ങളില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ പങ്കെടു ത്തു. സമൂഹബലിയില്‍ മാര്‍ ജോയി ആലപ്പാട്ട് മുഖ്യകാര്‍മ്മികനായിരുന്നു. മാര്‍ ജേക്കബ് അങ്ങാ ടിയത്തും നിരവധി വൈദികരും സഹകാര്‍മ്മികരായി.
വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെയാണ് സന്യാസിനികളെ സമ്മേളന നഗരിയിലേക്ക് ആനയിച്ചത്.
പൊതുസമ്മേളനം ബിഷപ് റോബര്‍ട്ട് പിപ്റ്റ ഉദ്ഘാടനം ചെയ്തു. മാര്‍ ജോയ് ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. സെമിനാറിന് സ്പ്രിംഗ്ഫീല്‍ഡിലെ ബിഷപ് ഡോ.തോമസ് പാപ്രോക്കി നേതൃത്വം നല്‍കി.
ജൂബിലേറിയന്‍ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയാത്ത്, വാഷിംഗ്ടണ്‍ വൈറ്റ് ഹൗസ് ഫെയ്ത്ത് ഓഫീസിലെ മാതാന്തര ബന്ധങ്ങളിലെ ലൈസണ്‍ ഓഫീസറും മലങ്കര ഓര്‍ത്തഡോക്സ് സഭാംഗവുമായ ഫാ. അലക്സാണ്ടര്‍ കുര്യന്‍, ഡൊമിനിക്കന്‍ സന്യാസിനി സിസ്റ്റര്‍ അമേലിയ, സിസ്റ്റര്‍ ആനി സെറീന്‍ എന്നിവര്‍ പ്രസംഗിച്ചു.
സേക്രഡ് ഹാര്‍ട്ട് ക്നാനായ ഫൊറോനാ വികാരി ഫാ. അബ്രഹാം കളരിക്കല്‍, ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറാള്‍മാരായ ഫാ. തോമസ് മൂലവനാല്‍, ഫാ. ജോണ്‍ മേലപ്പുറം, ഫാ. തോമസ് കടുകപ്പള്ളില്‍, രൂപതാ ചാന്‍സലര്‍ ഫാ. ജോണ്‍സണ്‍ കോവൂര്‍ പുത്തന്‍പുരയില്‍, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തന്‍പുരയില്‍, സിസ്റ്റര്‍ ലിസ ആഞ്ചലിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ടോണി പുല്ലാപ്പള്ളി, എലൈന്‍ ഒറ്റത്തെക്കല്‍, നിയ ചെള്ളകണ്ടത്തില്‍, ഡെന്നി പുല്ലാപ്പള്ളില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
യു.എസ്. ഗവണ്‍മെന്റില്‍ സീനിയര്‍ എക്സിക്യൂട്ടീവ് ഓഫീസറായി സേവനം ചെയ്യുന്ന ഫാ. അലക്സാണ്ടര്‍ കുര്യനും ഡൊമിനിക്കന്‍ സന്യാസിനിയായ സിസ്റ്റര്‍ അമേലിയ ഹുളറും സെമിനാറുകള്‍ നയിച്ചു.