ഗാസയിലെ ജനതയ്ക്കു വേണ്ടി ധനസമാഹരണം നടത്താൻ അമേരിക്കന്‍ മെത്രാന്‍ സമിതി
Aug 23, 2025, 17:06 IST

വാഷിംഗ്ടണ്‍ ഡി.സി: ഗാസയിലെ മാനുഷിക സഹായത്തിനായി പ്രത്യേക ധനസമാഹരണം നടത്താൻ രൂപതകളോട് ആഹ്വാനവുമായി അമേരിക്കന്‍ മെത്രാന്‍ സമിതി. ഗാസയിൽ സന്നദ്ധ സേവന സഹായവുമായി പ്രവർത്തിക്കുന്ന കത്തോലിക്ക സംഘടനകൾക്ക് കൈമാറുന്നതിനായി സ്വമേധയാ പ്രത്യേക ഫണ്ട് ശേഖരണം നടത്തുന്നത് പരിഗണിക്കണമെന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് (യുഎസ്സിസിബി) പ്രസിഡന്റ് ആർച്ച് ബിഷപ്പ് തിമോത്തി ബ്രോഗ്ലിയോ ഓഗസ്റ്റ് 20 ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
ഗാസയിലെ നിലവിലുള്ള പ്രതിസന്ധിയിൽ തനിക്ക് വലിയ ആശങ്കയുണ്ടെന്ന് ആർച്ച് ബിഷപ്പ് ബ്രോഗ്ലിയോ തന്റെ സഹോദര മെത്രാന്‍മാര്‍ക്ക് എഴുതിയ കത്തിൽ കുറിച്ചു. ഗാസയിലും പരിസര പ്രദേശങ്ങളിലും അക്രമത്തിന് ഇരയായ ക്രൈസ്തവരുടെയും മറ്റ് നിരപരാധികളുടെയും ഭയാനകമായ കഷ്ടപ്പാടുകളിൽ സഭ ദുഃഖിക്കുകയാണെന്നും പ്രതിസന്ധിയെ അതിജീവിക്കാനും തങ്ങളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാനും, ദുഷ്‌കരമായ സാഹചര്യങ്ങളിൽ അന്തസ്സോടെ ജീവിക്കാനും വിശുദ്ധ നാട്ടിലെ ജനത പാടുപെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഗാസയിലെയും മിഡിൽ ഈസ്റ്റിലെയും നിലവിലെ സാഹചര്യം അമേരിക്കന്‍ കത്തോലിക്ക സമൂഹത്തിന്റെ സഹായത്തിനായി നിലവിളിക്കുകയാണ്. പരിശുദ്ധ പിതാവ് വെടിനിർത്തലിനും പ്രദേശത്തേക്ക് സഹായം നൽകുന്നതിനും ആഹ്വാനം ചെയ്യുന്നത് തുടരുന്നു. കാത്തലിക് റിലീഫ് സർവീസസ് (CRS), കാത്തലിക് നിയർ ഈസ്റ്റ് വെൽഫെയർ അസോസിയേഷൻ (CNEWA) എന്നീ നിരവധി സംഘടനകള്‍ ഗാസയിലും വിശുദ്ധ നാട്ടിലുമായി നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് ഉദാരമായി സംഭാവന ചെയ്യണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മെത്രാന്മാരുടെ സമിതിയിലെ അധ്യക്ഷ സ്ഥാനത്തിനു പുറമേ അമേരിക്കയിലെ സൈനിക സേവനങ്ങൾക്കായുള്ള അതിരൂപതയുടെ തലവൻ കൂടിയാണ് ആർച്ച് ബിഷപ്പ് തിമോത്തി ബ്രോഗ്ലിയോ.വാഷിംഗ്ടണ്‍ ഡി.സി: ഗാസയിലെ മാനുഷിക സഹായത്തിനായി പ്രത്യേക ധനസമാഹരണം നടത്താൻ രൂപതകളോട് ആഹ്വാനവുമായി അമേരിക്കന്‍ മെത്രാന്‍ സമിതി. ഗാസയിൽ സന്നദ്ധ സേവന സഹായവുമായി പ്രവർത്തിക്കുന്ന കത്തോലിക്ക സംഘടനകൾക്ക് കൈമാറുന്നതിനായി സ്വമേധയാ പ്രത്യേക ഫണ്ട് ശേഖരണം നടത്തുന്നത് പരിഗണിക്കണമെന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് (യുഎസ്സിസിബി) പ്രസിഡന്റ് ആർച്ച് ബിഷപ്പ് തിമോത്തി ബ്രോഗ്ലിയോ ഓഗസ്റ്റ് 20 ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

ഗാസയിലെയും മിഡിൽ ഈസ്റ്റിലെയും നിലവിലെ സാഹചര്യം അമേരിക്കന്‍ കത്തോലിക്ക സമൂഹത്തിന്റെ സഹായത്തിനായി നിലവിളിക്കുകയാണ്. പരിശുദ്ധ പിതാവ് വെടിനിർത്തലിനും പ്രദേശത്തേക്ക് സഹായം നൽകുന്നതിനും ആഹ്വാനം ചെയ്യുന്നത് തുടരുന്നു. കാത്തലിക് റിലീഫ് സർവീസസ് (CRS), കാത്തലിക് നിയർ ഈസ്റ്റ് വെൽഫെയർ അസോസിയേഷൻ (CNEWA) എന്നീ നിരവധി സംഘടനകള്‍ ഗാസയിലും വിശുദ്ധ നാട്ടിലുമായി നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് ഉദാരമായി സംഭാവന ചെയ്യണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മെത്രാന്മാരുടെ സമിതിയിലെ അധ്യക്ഷ സ്ഥാനത്തിനു പുറമേ അമേരിക്കയിലെ സൈനിക സേവനങ്ങൾക്കായുള്ള അതിരൂപതയുടെ തലവൻ കൂടിയാണ് ആർച്ച് ബിഷപ്പ് തിമോത്തി ബ്രോഗ്ലിയോ.