അമേരിക്കയെ ഈശോയുടെതിരുഹൃദയത്തിന് ഇന്ന് പ്രതിഷ്ഠിക്കും
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ ഐക്യനാടുകളുടെ സുപ്രധാന ആത്മീയ ചുവടുവയ്പ്പിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങി ലോകം. അമേരിക്കന്‍ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ 250-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി, യുഎസിനെ ഈശോയുടെ തിരുഹൃദയത്തിന് ഇന്ന് യുഎസ് കത്തോലിക്കാ മെത്രാന്‍ സമിതി പ്രതിഷ്ഠിക്കും.
ഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ ജൂണ്‍ 10 മുതല്‍ 12 വരെ നടക്കുന്ന യുഎസ് ബിഷപ്പുമാരുടെ പ്ലീനറി സമ്മേളനത്തിനിടയിലാണ് ഈ തിരുഹൃദയപ്രതിഷ്ഠ.
അമേരിക്കയില്‍, ജൂണ്‍ 11 ഈസ്റ്റേണ്‍ സമയം വൈകുന്നേരം 5:15-ന് (ഇന്ത്യന്‍ സമയം ജൂണ്‍ 12 പുലര്‍ച്ചെ 3.45ന്) നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷമായിരിക്കും മെത്രാന്മാര്‍ ഒന്നുചേര്‍ന്ന് ഈ ചരിത്രപരമായ പ്രതിഷ്ഠാ കര്‍മ്മം നിര്‍വഹിക്കുക.
അമേരിക്കയിലെ മുഴുവന്‍ ഇടവകകളും വിശ്വാസികളും ഈ സമയത്ത് പ്രാര്‍ത്ഥനയില്‍ പങ്കുചേരാന്‍ സഭാ നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്.
ഈ ശുശ്രൂഷയുടെ തത്സമയ സംപ്രേഷണം ശാലോം വേള്‍ഡ് ടിവിയില്‍ ലഭ്യമാണ്.