എഫ്സിആര്‍എ ചട്ട ഭേദഗതി; ആശങ്കകള്‍ അകറ്റണമെന്ന് കെഎല്‍സിഎ

 
klca logo

കൊച്ചി: വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്സിആര്‍എ) ഭേദഗതികള്‍ ക്കെതിരെ ശക്തമായ എതിര്‍പ്പുകള്‍ നിലനില്‍ക്കെ, ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതികള്‍ ആശങ്ക ഉളവാക്കുന്നതാണെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍ സിഎ). 

ജൂണ്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും വിധമാണ് എഫ്സിആര്‍എ ചട്ടങ്ങളില്‍ പുതിയ ഭേദഗതികള്‍ വരുത്തിയിരിക്കുന്നത്. നിയമം നേരിട്ട് ബാധിക്കുന്ന വരുമായി കൂടിയാലോചനകള്‍ നടത്താതെയാണ് കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി ഇത്തരം തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. 

രാജ്യത്ത് നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങളെയും സംഘടനകളെയും ഈ ഭേദഗതികള്‍ ആശങ്കയിലാക്കുന്നുണ്ട്. ഈ സാഹച ര്യത്തില്‍, ഇത്തരം പ്രസ്ഥാനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാനും സുഗമമായ പ്രവര്‍ത്തന അന്തരീക്ഷം ഉറപ്പാക്കാനും ആവശ്യമായ നടപടികള്‍ അധികൃ തരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ആധ്യാത്മിക ഉപദേഷ്ടാവ് മോണ്‍. ജോസ് നവസ്, ജനറല്‍ സെക്രട്ടറി ബിജു ജോസി എന്നിവര്‍ ആവശ്യപ്പെട്ടു.

Tags

Share this story

From Around the Web