ഇന്ത്യയിലെ എഫ് സി ആര്‍ എനിയമഭേദഗതി ഉഭയകക്ഷി ബന്ധത്തെ ബാധിക്കും: ക്രിസ്ത്യാനികള്‍ക്കു നേരെയുള്ള ആക്രമണമെന്ന് യുഎസ് കോണ്‍ഗ്രസ് അംഗം
യുഎസ്: ഇന്ത്യ നിര്‍ദേശിച്ചിരിക്കുന്ന വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ ഭേദഗതികള്‍ ഭാരതവും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ വ്രണപ്പെടുത്തിയേക്കുമെന്ന് യു.എസ്. കോണ്‍ഗ്രസ് അംഗം റൈലി മൂര്‍ മുന്നറിയിപ്പ് നല്‍കി.
വിദേശസഹായം കൈപ്പറ്റി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളെയും കത്തോലിക്കാ സഭ ഉള്‍പ്പെടെയുള്ള ക്രിസ്തീയ സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന ഈ നീക്കം ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള കടന്നാക്രമണമാണെന്നും അദ്ദേഹം ആരോപിച്ചു.
വിദേശത്തുനിന്നും ലഭിക്കുന്ന സാമ്പത്തിക സഹായങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്നത് ഇന്ത്യയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലെ കത്തോലിക്കാ പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയില്‍ മതസ്വാതന്ത്ര്യവും സന്നദ്ധസംഘടനകളുടെ സ്വാതന്ത്ര്യവും തടസ്സപ്പെടുന്നത് അമേരിക്കയുമായുള്ള നയതന്ത്ര സൗഹൃദത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അതേസമയം, വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതിലും വിനിയോഗിക്കുന്നതിലും കൊണ്ടുവരുന്ന കര്‍ശന നിബന്ധനകള്‍ സ്ഥാപനങ്ങളുടെ നിലനില്‍പ്പിനെത്തന്നെ ഭീഷണിയിലാക്കുന്നതാണെന്ന് ക്രിസ്തീയ സംഘടനകള്‍ ചൂണ്ടിക്കാട്ടി.
മതസ്വാതന്ത്ര്യവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള അവകാശവും ഉറപ്പാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും നിയമഭേദഗതികളില്‍ പുനര്‍ചിന്തനം നടത്തണമെന്നും യു.എസ്. പ്രതിനിധി ആവശ്യപ്പെട്ടു.