അഞ്ച് ഗ്രാമങ്ങളില്‍ 40 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പദ്ധതികളുമായി അമല മെഡിക്കല്‍ കോളജ്
Aug 11, 2025, 17:42 IST

തൃശൂര്‍: അമല ഗ്രാമപദ്ധതികളുടെ രണ്ടാം വാര്‍ഷിക പ്രമാണിച്ച് അടാട്ട്, കൈപ്പറമ്പ്, വേലൂര്‍, തോളൂര്‍, എരുമപ്പെട്ടി എന്നീ പഞ്ചായത്തുകളില്‍ 2025-26 വര്‍ഷത്തില്‍ തൃശൂര്‍ അമല മെഡിക്കല്‍ കോളജ് നടപ്പിലാക്കുന്ന 40 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പദ്ധതി രേഖകളുടെ കൈമാറ്റ ചടങ്ങിന്റെ ഉദ്ഘാടനം സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ നിര്‍വഹിച്ചു.
അമല മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ഡെല്‍ജോ പുത്തൂര്‍, ഫാ. ഷിബു പുത്തന്‍പുരയ്ക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ആന്റണി മണ്ണുമ്മല്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ വസന്ത് ലാല്‍, ടി.ആര്‍ ഷോബി, വൈസ് പ്രസിഡന്റുമാരായ ലില്ലി ജോസ്, ഉഷ, ഡോ. സി.എം ശ്രുതി, ജനറല്‍ മാനേജര്‍ ബോര്‍ജിയോ ലൂയിസ്, വിവിധ പഞ്ചായത്ത് പ്രതിനിധികള്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.