എന്നും എപ്പോളും : രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് പാലക്കാട്ടെ കോൺഗ്രസ് നേതാക്കള്‍

കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിട്ടും രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് പാലക്കാട്ടെ നേതാക്കൾ.
കോൺഗ്രസ് പാലക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റിന്റെ നേതൃത്വത്തിൽ ആറംഗസംഘം രാഹുലിനെ സന്ദർശിച്ചു. രാഹുലിനെ പാലക്കാട്ടെ പരിപാടികളിൽ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ടും അടൂരിലെ വീട്ടിൽ നടന്ന സന്ദർശനത്തിൽ ചർച്ചയായി.മണ്ഡലത്തിലെ വികസന കാര്യങ്ങൾക്കായാണ് രാഹുലിനെ കണ്ടതെന്ന് കോൺഗ്രസ് നേതാക്കളുടെ വിശദീകരണം.
ലൈംഗികാരോപണങ്ങൾക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നാലെ നിയമസഭയിലും കോൺഗ്രസ് സംസ്ഥാന നേതൃത്വം രാഹുലിനെതിരെ നിലപാട് സ്വീകരിച്ചു.
എന്നാൽ രാഹുലിനെ പിന്തുണയ്ക്കാനാണ് പാലക്കാട്ടെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ തീരുമാനം.
കോൺഗ്രസ് പാലക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് സി വി സതീഷിൻ്റെ നേതൃത്വത്തിൽ ആറംഗ സംഘം ഇന്നലെ രാഹുലിനെ അടൂരിലെ വീട്ടിലെത്തി സന്ദർശിച്ചു.
ബ്ലോക്ക് നേതാക്കൾ എംഎല്‍എയുടെ വീട്ടിൽ നടത്തിയ രഹസ്യ സന്ദർശനത്തിൽ പാലക്കാട് ഡിസിസി നേതൃത്വം കടുത്ത അതൃപ്തിയിലാണ്.
വിഷയം ഉടൻ കെപിസിസിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ഡിസിസിയുടെ നീക്കം.