വാക്കുതർക്കം; ആറ്റിങ്ങലിൽ അയൽവാസികളുടെ വെട്ടേറ്റ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്

 
56262

തിരുവനന്തപുരം: ആറ്റിങ്ങലിൽ വിദ്യാർഥിക്ക് വെട്ടേറ്റു. ആറ്റിങ്ങൽ തോന്നയ്ക്കൽ സായി ഗ്രാം കോളജിലെ രണ്ടാംവർഷ ബികോം വിദ്യാർഥിയായ വിഘ്‌നേഷിനാണ് വെട്ടേറ്റത്.

തലയ്ക്ക് ഗുരുതര പരിക്കേറ്റ വിഘ്‌നേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

 ബസ്‌സ്റ്റോപ്പിലായിരുന്നു സംഭവം. പ്രദേശവാസികളായ രണ്ടുപേരും വിഘ്‌നേഷും തമ്മിലുള്ള വാക്കുതർക്കമാണ് ആക്രമണത്തിന് കാരണം.

Tags

Share this story

From Around the Web