ആലിൻ മെമ്മോറിയൽ ഓർഗൻ ഡൊണേഷൻ ഫോറം ജൂൺ 11 ന്: അവയവദാന ബോധവത്കരണത്തിനും സ്പോട്ട് രജിസ്ട്രേഷനും വേദിയൊരുങ്ങുന്നു
Jun 4, 2026, 20:58 IST
അവയവദാനത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിൽ വ്യാപിപ്പിക്കുന്നതിനും കൂടുതൽ പേരെ അവയവദാന പ്രതിജ്ഞയിലേക്ക് പ്രേരിപ്പിക്കുന്നതിനുമായി സി.എസ്.ഐ മദ്ധ്യകേരള മഹായിടവക യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ *“ആലിൻ മെമ്മോറിയൽ ഓർഗൻ ഡൊണേഷൻ ഫോറം” 2026 ജൂൺ 11-ാം തീയതി ഉച്ചയ്ക്ക് 2.30-ന് സി.എം.എസ് കോളേജിലെ ജോസഫ് ഫെൻ ഹാളിൽ സംഘടിപ്പിക്കുന്നു*.
പ്രസ്ഥാനത്തിന്റെ പ്രസിഡന്റും മഹായിടവക അധ്യക്ഷനുമായ റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ തിരുമേനി അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ, കേരള നിയമസഭാ സ്പീക്കർ ബഹു. ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കുന്നതാണ്.
അവയവദാന ബോധവത്കരണ പ്രവർത്തനങ്ങൾക്കും സെമിനാറുകൾക്കും നേതൃത്വം നൽകുന്നതിനായി കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷൻ (K-SOTTO)-യിലെ പ്രഗത്ഭരായ ഡോക്ടർമാരും വിദഗ്ധരും പങ്കെടുക്കുന്നതാണ്.
പരിപാടിയുടെ ഭാഗമായി അവയവദാന സ്പോട്ട് രജിസ്ട്രേഷൻ ക്യാമ്പും സി.എസ്.ഐ മദ്ധ്യകേരള മഹായിടവക യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നതാണ്.