വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ആരോപണം; ഇറാനില്‍ വീണ്ടും ആക്രമണം നടത്തി യുഎസ്

 
trump

ടെഹ്‌റാന്‍: ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം. ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് യുഎസ് ആക്രമണം നടത്തിയത്. ഹോര്‍മുസ് കടലിടുക്കില്‍ കപ്പലിനുനേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയായിരുന്നു ഇറാനെതിരെ യുഎസ് തിരിച്ചടിച്ചത്.

ഇറാന്റെ മിസൈല്‍ ഡ്രോണ്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് യുഎസ് ആക്രമണം നടത്തി. ഹോര്‍മുസില്‍ കപ്പല്‍ ആക്രമിച്ചതിനു തിരിച്ചടിയായി ഇറാന്റെ റഡാര്‍ കേന്ദ്രങ്ങളടക്കം ആക്രമിച്ചതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഹോര്‍മുസില്‍ സിംഗപ്പൂര്‍ കപ്പല്‍ ആക്രമിച്ചത് ഇറാന്‍ ആണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. ആക്രമണം വെടിനിര്‍ത്തല്‍ ലംഘനമാണെന്നും ട്രംപ് ആരോപിച്ചു.

ഇന്നലെയാണ് ഹോര്‍മൂസില്‍ ഒമാന്‍ തീരത്തിന് സമീപം, സിംഗപ്പൂര്‍ പതാക വഹിച്ച എവര്‍ഗ്രീന്‍ മാരിടൈമിന്റെ 'എവര്‍ ലൗലി' എന്ന ചരക്ക് കപ്പലില്‍ ആക്രമണമുണ്ടായത്. 21 ജീവനക്കാരുണ്ടായിരുന്ന കപ്പല്‍ പിന്നീട് സുരക്ഷിതമായി കടലിടുക്ക് കടന്നു. നിശ്ചയിച്ചിട്ടുള്ള പ്രത്യേക പാതകളിലൂടെയല്ലാതെ പോകുന്ന കപ്പലുകളെ നേരിടുമെന്ന് ഐആര്‍ജിസി മുന്നറിയിപ്പ് നല്‍കിയിരിക്കെയാണ് കപ്പല്‍ ആക്രമണം ഉണ്ടായത്.

Tags

Share this story

From Around the Web