യുപിയില്‍ വീണ്ടും മതപരിവര്‍ത്തന ആരോപണം; വൈദികനും കുടുംബവും അറസ്റ്റില്‍
Jan 14, 2026, 15:06 IST
യുപി: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മതപരിവര്‍ത്തനം നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് വൈദികനെയും കുടുംബാംഗങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തു.
നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമപ്രകാരമാണ് നടപടി. വൈദികനൊപ്പം ഇദ്ദേഹത്തിന്റെ കുടുംബത്തിലെ മറ്റ് ചില അംഗങ്ങളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്
നേരത്തെയും സമാനമായ ആരോപണത്തില്‍ ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അന്ന് ജാമ്യത്തില്‍ വിട്ടയച്ചതിന് പിന്നാലെ വീണ്ടും മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാണ് പോലീസ് ഉന്നയിക്കുന്ന ആരോപണം.
സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും നിയമലംഘനങ്ങള്‍ അനുവദിക്കില്ലെന്നും കാണ്‍പൂര്‍ പോലീസ് വ്യക്തമാക്കി.