വടക്കൻ പറവൂർ താലൂക്ക് ആശുപത്രിക്കെതിരായ ചികിത്സാപ്പിഴവ് ആരോപണം; പരാതിക്കാരൻ ഇന്ന് വീണ്ടും സൂപ്രണ്ടിനെ കാണും

 
abdul jabbar

കൊച്ചി: വടക്കൻ പറവൂർ താലൂക്ക് ആശുപത്രിക്കെതിരായ ചികിത്സാപ്പിഴവ് ആരോപണത്തിൽ പരാതിക്കാരനായ കുന്നുകര സ്വദേശി അബ്ദുൽ ജബ്ബാർ ഇന്ന് വീണ്ടും ആശുപത്രി സൂപ്രണ്ടിനെ കാണും.

തുടർചികിത്സ ഉറപ്പാക്കണമെന്നും സംഭവത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നുമാണ് 56കാരനായ അബ്ദുൽ ജബ്ബാറിന്റെ ആവശ്യം.

 അതേസമയം, ചികിത്സ നൽകുന്നതിൽ ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ നിന്നുള്ള പ്രാഥമിക റിപ്പോർട്ട്.

ജൂലൈ 26ന് രാത്രിയിൽ കാലിന് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അബ്ദുൽ ജബ്ബാർ വടക്കൻ പറവൂർ താലൂക്ക് ആശുപത്രിയി ലെത്തിയത്.

എന്നാൽ, പരിശോധനയിൽ സ്ട്രോക്ക് ഉണ്ടായ കാര്യം തിരിച്ചറിയാതെ വേദനസംഹാരികൾ നൽകി തിരിച്ചയച്ചെന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം.

രാത്രിയിൽ വീണ്ടും വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിയപ്പോഴും സമാനമായ ചികിത്സയാണ് ലഭിച്ചതെന്നും പരാതിയിൽ പറയുന്നു.

Tags

Share this story

From Around the Web