മുഖ്യമന്ത്രിക്കെതിരായ ആരോപണം; ആന്റോ അഗസ്റ്റിന്‍ കളമശേരി പൊലീസിന് മുന്നില്‍ ഹാജരായി
Oct 1, 2026, 15:01 IST
കൊച്ചി: മുഖ്യമന്ത്രിക്കെതിരെ വ്യാജരേഖകള്‍ ചമച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്‍ പൊലീസിന് മുന്നില്‍ ഹാജരായി. കളമശേരി പൊലീസ് സ്റ്റേഷനിലാണ് അദ്ദേഹം ഹാജരായത്.
മുഖ്യമന്ത്രി വി.ഡി. സതീശന്‍ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് പൊലീസ് ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യുന്നത്. കോണ്‍ഗ്രസ് നേതാവ് രാജു പി. നായര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി.
മുഖ്യമന്ത്രിക്കെതിരെ വ്യാജരേഖകള്‍ നിര്‍മിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാണ് പരാതിയിലെ ആരോപണം. ആന്റോ അഗസ്റ്റിന്റെ കൈവശമുള്ളതായി പറയുന്ന രണ്ട് യുവാക്കള്‍ കൈമാറിയ രേഖകള്‍ പിടിച്ചെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.