കാഞ്ഞിരപ്പള്ളി രൂപത മെത്രാനെതിരെയുള്ള ആരോപണം; പിസി ജോര്‍ജിനെതിരെ കത്തോലിക്ക കോൺഗ്രസ്
Updated: Apr 10, 2026, 20:17 IST
കാഞ്ഞിരപ്പള്ളി രൂപത മെത്രാനെതിരെയുള്ള പിസി ജോര്‍ജിന്റെ നിലപാടിനെ വിമർശിച്ച് കത്തോലിക്ക കോൺഗ്രസ്. പിസി ജോര്‍ജിന്റെ നിലപാട് അത്യന്തം അപലപനീയം ആണെന്ന് കത്തോലിക്ക കോൺഗ്രസ് പറഞ്ഞു.
രാഷ്ട്രീയ പ്രവര്‍ത്തനം, ആര്‍ക്കും എതിരെ എന്തും വിളിച്ചു പറയാനുള്ള ലൈസന്‍സ് അല്ല എന്നും പിസി ജോര്‍ജിനെ പോലെയുള്ള രാഷ്ട്രീയ കോമരങ്ങള്‍ കേരള രാഷ്ട്രീയത്തിന് അപമാനമാണെന്നും കത്തോലിക്ക കോൺഗ്രസ് പറഞ്ഞു.
അവസരവാദപരമായി തന്റെ ഇഷ്ടത്തിനും ആവശ്യങ്ങള്‍ക്കും അനുസരിച്ച് സഭയെ താറടിച്ചു കാണിക്കുകയാണ് പിസി ജോര്‍ജ്. പിസി ജോര്‍ജിന്റെ രാഷ്ട്രീയ നിലപാടുകള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇനിയും അത് തുടരാനാണ് ഭാവമെങ്കില്‍ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും കത്തോലിക്ക കോൺഗ്രസ് വ്യക്തമാക്കി.