സഭയ്ക്ക് എതിരായി രക്ഷയുടെ മാർഗങ്ങൾക്കെതിരായി എടുക്കുന്ന എല്ലാ നിലപാടുകളും പൈശാചികതയുടെതാണെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി
സഭയ്ക്ക് എതിരായി രക്ഷയുടെ മാർഗങ്ങൾക്കെതിരായി എടുക്കുന്ന എല്ലാ നിലപാടുകളും പൈശാചികതയുടെതാണെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി.
ചെറുപുഴയിൽ നടന്ന തലശേരി അതിരൂപതയുടെ നാല്പതാം വെള്ളി തീർഥാടനത്തിന്റെ സമാപനത്തിൽ സന്ദേശം നൽകുകയായിരുന്നു ആർച്ച്ബിഷപ് .
നമ്മുടെ ജീവിതത്തിൽ നാം ഒന്നുകിൽ ദൈവത്തിന്റെ പക്ഷത്ത് നിൽക്കും അല്ലെങ്കിൽ പിശാചിന്റെ പക്ഷത്തു നിൽക്കും.
ഈ കുരിശിന്റെ വഴിയിൽ നമ്മൾ ആരുടെ പക്ഷത്തു നിൽക്കുന്നുവെന്നാണ് ധ്യാനിച്ചത്.
പലപ്പോഴും മനുഷ്യർ അബദ്ധത്തിൽ തങ്ങൾ ചെയ്യുന്നതാണ് ശരിയെന്ന് തെറ്റിദ്ധരിച്ച് സാത്താന്റെ പക്ഷത്തു നിന്നു പോകുന്നു.
നമ്മെ വിധിക്കുന്നവരും അധിക്ഷേപിക്കുന്നവരും നമ്മുടെ നാശം കൊതിക്കുന്നവരുമുണ്ട്. ഇക്കാര്യങ്ങൾ ചെയ്യാൻ ദൈവം അവരെ നിയോഗിച്ചിരിക്കുന്നതാണ്.
നമുക്കെതിരേ നടക്കുന്ന ഇത്തരം കാര്യങ്ങൾ ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമാണ്.
അതു കൊണ്ടു തന്നെ ആരോടും പരിഭവമോ പരാതിയോ വേണ്ട. കുരിശിന്റെ വഴിയേ മാത്രം സഞ്ചരിക്കുകയാണ് വേണ്ടത്.
കാരണം വെറും മരത്തടിയായിരുന്ന കുരിശിനെ രക്ഷയുടെ അടയാളമാക്കി മാറ്റിയത് കർത്താവിന്റെ കുരിശുമരണമാണ്.
കുരിശോട് ചേർന്നു നിൽക്കുക, എല്ലാത്തിനുമൊടുവിൽ കർത്താവ് തന്റെ വിജയം പ്രഘോഷിക്കും. രക്ഷ കൈവരുമെന്നും ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
ചെറുപുഴയിൽ നടന്ന നാല്പതാം വെള്ളി തീർത്ഥാടനത്തിൽ ആയിരക്കണക്കിന് വിശ്വാസികാളണ് മരക്കുരിശുമേന്തി പങ്കെടുത്തത്.
ചെറുപുഴ, തോമാപുരം, മേരിഗിരി ഫൊറോനകളുടെ ആഭിമുഖ്യത്തിലായിരുന്നു തീർത്ഥാടനം നടന്നത്.
വികാരി ജനറാൾമാരായ മോൺ. ആന്റണി മുതുകുന്നേൽ, മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ, കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ, തലശേരി അതിരൂപതാ ചാൻസലർ ഫാ.ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, ചെറുപുഴ ഫൊറോന വികാരി ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട്, തോമാപുരം ഫൊറോന വികാരി ഫാ. ഡോ. മാണി വേൽവെട്ടം, മേരിഗിരി ഫൊറോന വികാരി ഫാ. ഏബ്രാഹം മഠത്തിമ്യാലിൽ എന്നിവർ പങ്കെടുത്തു