വിസ ലഭിക്കാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും വെളിപ്പെടുത്തണം: ഇന്ത്യയിലെ യുഎസ് എംബസി

ഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തെ എല്ലാ സോഷ്യല്‍ മീഡിയ ഉപയോക്തൃനാമങ്ങളും ഹാന്‍ഡിലുകളും പശ്ചാത്തല പരിശോധനയ്ക്കായി വെളിപ്പെടുത്തണമെന്ന് ഇന്ത്യയിലെ യുഎസ് എംബസി വ്യാഴാഴ്ച എല്ലാ വിസ അപേക്ഷകരോടും നിര്‍ദേശിച്ചു.
ഈ നിര്‍ദേശം പാലിക്കാത്ത പക്ഷം വിസ നിരസിക്കപ്പെടാനും, ഭാവിയില്‍ വിസയ്ക്ക് അയോഗ്യതയാകാനും സാധ്യതയുണ്ടെന്ന് എംബസി മുന്നറിയിപ്പ് നല്‍കി.
'വിസ അപേക്ഷകര്‍ കഴിഞ്ഞ 5 വര്‍ഷമായി ഉപയോഗിച്ച എല്ലാ സോഷ്യല്‍ മീഡിയ ഉപയോക്തൃനാമങ്ങളും ഓരോ പ്ലാറ്റ്‌ഫോമിലെയും ഹാന്‍ഡിലുകളും ഉട160 വിസ അപേക്ഷാ ഫോമില്‍ വ്യക്തമാക്കണം. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് നല്‍കിയ വിവരങ്ങള്‍ സത്യവും ശരിയുമാണെന്ന് അപേക്ഷകര്‍ ഉറപ്പാക്കേണ്ടതാണ്,' എന്ന് എംബസി എക്സ് പോസ്റ്റില്‍ വ്യക്തമാക്കി.
'സോഷ്യല്‍ മീഡിയ വിവരങ്ങള്‍ നല്‍കാതിരിക്കുക വിസ നിഷേധത്തിനും, ഭാവിയില്‍ വിസയ്ക്ക് അയോഗ്യതയ്ക്കും കാരണമാകാം,' എന്നും എംബസി കൂട്ടിച്ചേര്‍ത്തു.
വിസ പ്രക്രിയയുടെ 'സുരക്ഷയും സമഗ്രതയും ഉറപ്പാക്കുന്നതിനുള്ള' യുഎസ് ഭരണകൂടത്തിന്റെ തുടര്‍ച്ചയായ നടപടികളുടെ ഭാഗമായാണ് ഈ പുതിയ നിര്‍ദേശം.