മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍ വേയിലെ എല്ലാ ഷട്ടറുകളും അടച്ചു

​​​​​​​

 
IDUKKI DAM

ഇടുക്കി: സംസ്ഥാനത്ത് പെയ്ത കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ തുറന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍ വേയിലെ എല്ലാ ഷട്ടറുകളും അടച്ചു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയിലേക്ക് താഴ്ന്നതോടെയാണ് എല്ലാ ഷട്ടറുകളും അടച്ചത്.

അതേസമയം ജലനിരപ്പ് 136 അടിക്ക് മുകളിലെത്തിയതോടെ കഴിഞ്ഞ ഞായറാഴ്ചയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടന്റെ സ്പില്‍ വേയിലെ ഷട്ടറുകള്‍ തുറന്നത്. 13 സ്പില്‍വേ ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതമാണ് ആദ്യം ഉയര്‍ത്തിയിത്. സെക്കന്‍ഡില്‍ 175.50 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കി വിട്ടിരുന്നത്.

Tags

Share this story

From Around the Web