ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ ദേശീയ അസംബ്ലി 22, 23 തീയതികളില്‍
കൊച്ചി: ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ (എഐസിയു) ദേശീയ അസംബ്ലിയും അവാര്‍ഡ് വിതരണവും 22, 23 തീയതികളില്‍ ഡല്‍ഹി ഡോണ്‍ ബോസ്‌കോ നഗറില്‍ നടക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ലത്തീന്‍, സീറോമലബാര്‍, മലങ്കര സഭകളുടെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ദേശീയ പ്രസിഡന്റ് ഏലിയാസ് വാസ് അധ്യക്ഷത വഹിക്കും.എഫ്സിആര്‍എ ബില്ലിലെ ക്രൈസ്തവരുടെ ആശങ്കയ്ക്കു പരിഹാരം ആവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷ മന്ത്രിക്ക് നിവേദനം നല്‍കും.
ഇതുസംബന്ധിച്ച പ്രമേയം ദേശീയ അ സംബ്ലിയില്‍ അവതരിപ്പിക്കും. കേരളത്തില്‍നിന്ന് പത്തു പ്രതിനിധികളെ അസംബ്ലിയില്‍ പങ്കെടുപ്പിക്കാന്‍ സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. യോഗത്തില്‍ സംസ്ഥാന ചെയര്‍മാന്‍ അല്‍ഫോന്‍സ് പേരേര അധ്യക്ഷത വഹിച്ചു. സംസ്ഥാനനേതാക്കളായ സി.ജെ. ജെയിംസ്, ആന്റണി തൊമ്മാന, തോമസ് തേവരത്ത്, ബാബു അത്തിപ്പൊഴിയില്‍, സൈബി അക്കര, ഫ്രാന്‍സി ആന്റണി, ജോസ് ആന്റ ണി എന്നിവര്‍ പ്രസംഗിച്ചു.