തൂഫാന്‍ പദ്ധതിക്ക് പൂര്‍ണ പിന്തുണ: ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍. ലഹരിവ്യാപനത്തിന്റെ ഉറവിടം കണ്ടെത്തി ശക്തമായ നടപടികള്‍ കൈക്കൊള്ളണം
കൊച്ചി. കേരളത്തില്‍ ലഹരിനിര്‍മാര്‍ജനത്തിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന തൂഫാന്‍ പദ്ധതിക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ (എഐസിയു) സംസ്ഥാന സമിതി. യോഗം കോതമംഗലം ബിഷപ്പും എഐസിയു എക്ലേസിയാസ്റ്റിക്കല്‍ അഡൈ്വസറി സമി തി ചെയര്‍മാനുമായ മാര്‍ മഠത്തിക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. യുവതലമുറയെ ലഹരിയില്‍നിന്നും മോചിപ്പിക്കാന്‍ തൂഫാന്‍ പദ്ധതിക്ക് ധീരമായ നേതൃത്വം നല്‍കുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ അദ്ദേഹം അഭിനന്ദിച്ചു.
ലഹരിവ്യാപനത്തിന്റെ ഉറവിടം കണ്ടെത്തി ശക്തമായ നടപടികള്‍ കൈക്കൊള്ളണം. മലയോര കര്‍ഷകരുടെ ജീവനും സ്വത്തിനും സര്‍ക്കാര്‍ മതിയായ സംരക്ഷണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുന്‍ സംസ്ഥാന പ്രസിഡന്റ് ആന്റണി തൊമ്മാന അധ്യക്ഷത വഹിച്ചു. സി.ജെ. ജെയിംസ്, ബാബു അത്തിപ്പൊഴിയില്‍, ജോസ് ആന്റണി, ജോസ് മാര്‍ട്ടിന്‍, കെ.പി. സൈറസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ക്രൈസ്തവസമൂഹം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും എഫ്സിആര്‍എ ബില്‍ സംബ ന്ധിച്ചും 22ന് പിഒസിയില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പരിപാടിയുടെ ചെയര്‍മാനായി അല്‍ഫോന്‍സ് പെരേര, കണ്‍വീനര്‍മാരായി സൈബി അക്കര, ഫ്രാന്‍സി ആന്റണി, ബാബു അമ്പലത്തുംകാലാ, പ്രഫ. ജെ. ജെക്കബ്, ജോണ്‍ ബ്രിട്ടോ, സെബാസ്റ്റ്യന്‍ വടശേരി തുടങ്ങിയവരെ തെരഞ്ഞെടുത്തു.